ഷെയിൻ നിഗവും സണ്ണി വെയ്നും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം വേലയിലെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. സണ്ണി വെയ്‌നിന്റെ ക്യാരക്ടർ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൽ എസ്ഐ മല്ലികാർജ്ജുനായി ആണ് സണ്ണി വെയ്ൻ എത്തുന്നത്. ചിത്രം ഉടൻ തന്നെ തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ശ്യാം ശശി ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ക്രൈം ഡ്രാമ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് വേല. ഷെയ്ൻ നിഗം ആദ്യമായി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഷെയ്ൻ നിഗം, സണ്ണി വെയ്ൻ എന്നിവരെ കൂടാതെ സിദ്ധാർഥ് ഭരതനും അതിഥി ബാലനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. എം സജാസ് ആണ് വേലയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ബാദുഷാ പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ. എസ് ജോർജാണ് ചിത്രം നിർമ്മിക്കുന്നത്. പാലക്കാടുള്ള ഒരു പോലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് വേല. ചിത്രത്തിൻറെ ഷൂട്ടിങ് ഈ വർഷം ജൂൺ മാസത്തിൽ ആരംഭിച്ചിരുന്നു. ചിത്രത്തിൻറെ പൂജ പാലക്കാട് വെച്ചാണ് നടത്തിയത്.
ALSO READ: Vela Movie Update : പൊലീസ് വേഷത്തിൽ ഷെയ്ൻ നിഗം; വേലയുടെ ഗ്ലിമ്പ്സ് പോസ്റ്ററെത്തി
'വിക്രം വേദ', 'കൈദി' മുതലായ സിനിമകളുടെ സംഗീത സംവിധായകൻ ആയിരുന്ന സാം.സി.എസ്സ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്ര സംയോജനം : മഹേഷ് ഭുവനേന്ദ്, ഛായാഗ്രഹണം : സുരേഷ് രാജൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുനിൽ സിംഗ് , പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, പ്രൊജക്റ്റ് ഡിസൈനർ : ലിബർ ഡേഡ് ഫിലിംസ്, കലാ സംവിധാനം : ബിനോയ് തലക്കുളത്തൂർ, വസ്ത്രലങ്കാരം :ധന്യ ബാലകൃഷ്‍ണൻ.
ഷെയ്ൻ നിഗത്തിന്റെ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ബർമുഡ. ആഗസ്റ്റ് 19 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങിയിരുന്നു ചിത്രമാണ് ബെർമുഡ. എന്നാൽ ചില സാങ്കേതിക പ്രശ്‍നങ്ങൾ മൂലം ചിത്രത്തിൻറെ റിലീസ് മാറ്റിവെച്ചതായി അറിയിക്കുകയായിരുന്നു. ചിത്രത്തിൻറെ പുതിയ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. കോമഡി എന്റെർറ്റൈനെർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ബർമുഡ. ചിത്രത്തിൽ ഇന്ദുഗോപൻ എന്ന കഥാപാത്രമായി ആണ് ഷെയിൻ നിഗം എത്തുന്നത്. ഹൈപ്പർ ആക്റ്റീവ് ബ്രെയിൻ ഉള്ള ഒരാളാണ് ചിത്രത്തിൽ ഷെയിൻ അവതരിപ്പിക്കുന്ന കഥാപാത്രം.
ചിത്രത്തിലെ മോഹൻലാൽ ആലപിച്ച ഗാനം സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. കൂടാതെ ചോദ്യചിഹ്നം പോലെ എന്ന ഗാനത്തിന്റെ സ്റ്റുഡിയോ കട്ട് വീഡിയോയും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് വിനായക് ശശികുമാറാണ്. ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് രമേശ് നാരായണനാണ്. ഓടാതെ ചിത്രത്തിലെ നീ ഒരിന്ദ്രജാലമേ എന്ന ഗാനവും പുറത്തുവിട്ടിരുന്നു. ഈ ഗണത്തിലും വിനായക് ശശികുമാറിൻ്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് രമേശ് നാരായൺ ആണ്.
കശ്‍മീരി നടി ഷെയ്‍ലീ കൃഷന്‍ ആണ് ബർമൂഡയിൽ ഷെയ്ൻ നിഗത്തിന്റെ നായികയായി എത്തുന്നത്. സന്തോഷ് ശിവന്‍റെ 'ജാക്ക് ആന്‍ഡ് ജില്‍', 'മോഹ' എന്നീ ചിത്രങ്ങളിലും ഷെയ്ലീ അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ ഗായകനായി എത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ടി.കെ. രാജീവ് കുമാർ ചിത്രമായ കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന സിനിമയിലെ 'കൈതപ്പൂവിൻ കന്നികുറുമ്പിൽ' എന്ന് തുടങ്ങുന്ന ഗാനം മോഹൻലാൽ പാടിയിരുന്നു. നവാഗതനായ കൃഷ്‍ണദാസ് പങ്കിയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...