Achani Ravi Passed Away: മലയാള ചലച്ചിത്ര നിർമ്മാതാവ് അച്ചാണി രവി അന്തരിച്ചു

Achani Ravi  Passed Away: കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹം തൻറെ നവതി ആഘോഷിച്ചത്, നിരവിധി ക്ലാസിക്കുകൾ മലയാളത്തിന് നൽകിയ നിർമ്മാതാവ്

Written by - Zee Malayalam News Desk | Last Updated : Jul 8, 2023, 01:58 PM IST
  • നിരൂപക പ്രശംസ നേടിയ നിരവധി സിനിമകളുടെ പിറവിക്ക് അദ്ദേഹം കാരണമായി
  • എഴുപതുകൾ മുതൽ തൊണ്ണൂറുകൾ വരെയുള്ള കാലഘട്ടത്തിൽ കലാമൂല്യമുള്ള ചിത്രങ്ങൾ മലയാള സിനിമയിൽ വളർത്തി
 Achani Ravi  Passed Away: മലയാള ചലച്ചിത്ര നിർമ്മാതാവ് അച്ചാണി രവി അന്തരിച്ചു

കൊല്ലം: മലയാള സിനിമക്ക് ഒരു പിടി ക്ലാസിക് ചിത്രങ്ങൾ സമ്മാനിച്ച നിർമ്മാതാവ് അച്ചാണി രവി  എന്ന കെ. രവീന്ദ്രനാഥൻ നായർ (90) അന്തരിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹം തൻറെ നവതി ആഘോഷിച്ചത്. ജനറൽ പിക്‌ചേഴ്‌സ് രവി എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു. 

കാഞ്ചന സീത , തമ്പ് , കുമ്മാട്ടി , എസ്തപ്പൻ , പോക്കുവെയിൽ , തുടങ്ങിയ നിരൂപക പ്രശംസ നേടിയ നിരവധി സിനിമകളുടെ പിറവിക്ക് അദ്ദേഹം കാരണമായി. എലിപ്പത്തായം , മഞ്ജു , മുഖാമുഖം , അനന്തരം , വിധേയൻ  തുടങ്ങി എഴുപതുകൾ മുതൽ തൊണ്ണൂറുകൾ വരെയുള്ള കാലഘട്ടത്തിൽ കലാമൂല്യമുള്ള ചിത്രങ്ങൾ മലയാള സിനിമയിൽ വളർത്തിയെടുത്തതിന് പിന്നിൽ അച്ചാണി രവിയുടെ സിനിമകൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

നിരവധി തവണ ദേശീയ - സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടിയ അദ്ദേഹത്തെ മലയള സിനിമക്ക് നൽകിയ സംഭാവനകൾക്ക് കണക്കിലെടുത്ത് 2008-ൽ കേരള സർക്കാർ ജെ.സി. ഡാനിയൽ പുരസ്കാരം നൽകി ആദരിച്ചു.

കശുവണ്ടി ഉത്പാദനവും കയറ്റുമതിയും കൈകാര്യം ചെയ്യുന്ന സമ്പന്ന കുടുംബത്തിലാണ് കെ.രവീന്ദ്രൻ നായർ ജനിച്ചത്. 1967-ൽ അദ്ദേഹം ജനറൽ പിക്‌ചേഴ്‌സ് സ്ഥാപിച്ചു , പി. ഭാസ്‌കരൻ സംവിധാനം ചെയ്ത അന്വേഷിച്ചു കണ്ടേതിയില്ല എന്ന തന്റെ ആദ്യ സിനിമ അങ്ങനെയാണ് അദ്ദേഹം നിർമ്മിച്ചത് .കാട്ടുകുരങ്ങ് , ലക്ഷപ്രഭു തുടങ്ങി രണ്ട് ചിത്രങ്ങൾ അടുത്ത വർഷം വന്നു.   

1973-ൽ പുറത്തിറങ്ങിയ അച്ചാണി എന്ന ചിത്രം അദ്ദേഹത്തിന് അച്ചാണി രവി എന്ന പേരു നേടിക്കൊടുത്തു . ഈ സിനിമയും വാണിജ്യവിജയം നേടി. ചിത്രങ്ങളിൽ നിന്നുള്ള വരുമാനം അദ്ദേഹം കൊല്ലത്ത് പബ്ലിക് ലൈബ്രറി നിർമ്മിക്കുന്നതിനായി നൽകുകയാണുണ്ടായത്.

1977 - ൽ അദ്ദേഹത്തിൻറെ ജീവിതത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കമായി ജി. അരവിന്ദനൊപ്പം ചേർന്ന് കാഞ്ചന സീത ആ വർഷം പുറത്തിറങ്ങി. ഇതിന് പിന്നാലെ തമ്പ് (1978), കുമ്മട്ടി (1979), എസ്തപ്പൻ (1979), പോക്കുവെയിൽ (1981) എന്നീ നാല് അരവിന്ദൻ ചിത്രങ്ങൾ കൂടി. അദ്ദേഹം നിർമ്മിച്ച അടുത്ത ചിത്രമായ എലിപ്പത്തായം (1981) സംവിധാനം ചെയ്തത് അടൂർ ഗോപാലകൃഷ്ണനായിരുന്നു . മുഖാമുഖം (1984), അനന്തരം (1987), വിധേയൻ എന്നീ മൂന്ന് ചിത്രങ്ങൾ കൂടി പിന്നീട് എത്തി. അതിനിടയിൽ എം ടി വാസുദേവൻ നായർക്കും വേണ്ടി അദ്ദേഹം മഞ്ജു (1982) എന്ന സിനിമയും നിർമ്മിച്ചു .

ദേശീയ ചലച്ചിത്ര പുരസ്കാര ജൂറി അംഗം, സെൻട്രൽ ബോർഡ് ഒഫ് ഫിലിം സർട്ടിഫിക്കേഷൻ അംഗം, ചലച്ചിത്ര വികസന കോർപ്പറേഷൻ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 

ആകെ 14 ചിത്രങ്ങളാണ് അദ്ദേഹം നിർമ്മിച്ചത്. അദ്ദേഹത്തിന് 18 അവാർഡുകളും ലഭിച്ചു. [തമ്പ്, ആമ്പൽ പൂവ്, ഡിറ്റക്ടീവ് 909 തുടങ്ങിയ സിനിമകളിൽ പാടിയിട്ടുള്ള ഒരു പിന്നണി ഗായികയായിരുന്നു രവീന്ദ്രൻ നായരുടെ ഭാര്യ ഉഷാ രവി 2013-ൽ അന്തരിച്ചു. മക്കൾ: പ്രതാപ്, പ്രീത,പ്രകാശ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News