Secret Movie Release: കേരളക്കരയെ ത്രസിപ്പിക്കാൻ എസ്എൻ സ്വാമി! ആദ്യ സംവിധാന സംരംഭം 'സീക്രട്ട്' ജൂലൈ 26 ന്

Secret Movie Release: 40 ൽ അധികം സിനിമകൾക്ക് രചന നിർവ്വഹിച്ച എസ്എൻ സ്വാമി ആദ്യമായിട്ടാണ് ഒരു സിനിമ സംവിധാനം ചെയ്യുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 10, 2024, 12:04 PM IST
  • ധ്യാൻ ശ്രീനിവാസൻ, അപർണാ ദാസ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
  • ജേക്സ് ബിജോയാണ് സംഗീത സംവിധാനം
Secret Movie Release: കേരളക്കരയെ ത്രസിപ്പിക്കാൻ എസ്എൻ സ്വാമി! ആദ്യ സംവിധാന സംരംഭം 'സീക്രട്ട്'  ജൂലൈ 26 ന്

മലയാളികളെ അത്രയേറെ ത്രസിപ്പിച്ച സ്ക്രിപ്റ്റുകൾക്കുടമായാണ് എസ്എൻ സ്വാമി എന്ന വെറ്ററൻ. അത്രയേറെ സൂപ്പർ ഹിറ്റുകളും മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട് അദ്ദേഹം. അതേ എസ്എൻ സ്വാമി ഇപ്പോൾ സംവിധായകന്റെ വേഷമണിഞ്ഞ് മലയാളികൾക്ക് മുന്നിലേക്ക് ആദ്യമായി എത്തുകയാണ്. സ്വാമിയുടെ രചയിൽ ഒരുങ്ങിയ ചിത്രം അദ്ദേഹം തന്നെ സംവിധാനം ചെയ്യുന്നു എന്നതാണ് ഏവരുടേയും ആകാംക്ഷ കൂട്ടുന്നത്. സീക്രട്ട് എന്നാണ് സിനിമയുടെ പേര്. ചിത്രം ജൂലൈ 26 ന് തീയേറ്ററുകളിൽ എത്തും.

കൊച്ചിയിൽ നടന്ന സീക്രട്ടിന്റെ പ്രത്യേക പ്രദർശനത്തിന് ശേഷമാണ് നിർമ്മാതാവ് രാജേന്ദ്രപ്രസാദ് റിലീസ് തീയതി പ്രഖ്യാപിച്ചത്. സീക്രട്ടിന്റെ  പ്രത്യേക പ്രദർശനം കാണാൻ ശ്രീനിവാസനും കുടുംബവും സംവിധായകരായ ജോഷി, ഷാജി കൈലാസ്, എകെ സാജൻ, കൊച്ചി മേയർ അനിൽ കുമാർ, ഹൈബി ഈഡൻ എംപി , കെ ബാബു എംഎൽഎ , കെഎൻ ഉണ്ണികൃഷ്ണൻ എംഎൽഎ തുടങ്ങിയവർ എത്തിയിരുന്നു. മോട്ടിവേഷണൽ ഡ്രാമ ജോണറിൽ ഒരുങ്ങുന്ന ചിത്രമാണ് സീക്രട്ട്‌. ലക്ഷ്മി പാർവതി വിഷന്റെ ബാനറിൽ രാജേന്ദ്ര പ്രസാദാണ് സീക്രട്ടിന്റെ നിർമ്മാണം

ധ്യാൻ ശ്രീനിവാസൻ, അപർണാ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആർദ്രാ മോഹൻ, രഞ്ജിത്ത്, രഞ്ജി പണിക്കർ, ജയകൃഷ്ണൻ, സുരേഷ് കുമാർ, അഭിരാം രാധാകൃഷ്ണൻ, മണിക്കുട്ടൻ എന്നിവരാണ് സീക്രട്ടിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എസ്എൻ സ്വാമി കഥയും തിരക്കഥയും ഒരുക്കി സംവിധാനം നിർവഹിക്കുന്ന സീക്രട്ടിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ജേക്സ് ബിജോയാണ്. ഡിഒപി -ജാക്സൺ ജോൺസൺ, എഡിറ്റിങ് - ബസോദ് ടി ബാബുരാജ്, ആർട്ട് ഡയറക്ടർ : സിറിൽ കുരുവിള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : രാകേഷ് ടിബി, പ്രൊഡക്ഷൻ കൺട്രോളർ - അരോമ മോഹൻ, കോസ്റ്റ്യൂം : സ്റ്റെഫി സേവിയർ, മേക്കപ്പ് : സിനൂപ് രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : ശിവറാം, സൗണ്ട് ഡിസൈൻ : വിക്കി, കിഷൻ . അസ്സോസിയേറ്റ് ഡയറക്ടർ : വിഷ്ണു ചന്ദ്രൻ, ആക്ഷൻ ഡയറക്ടർ : ഫീനിക്സ് പ്രഭു, ഫൈനൽ മിക്സ് : അജിത് എ ജോർജ്, വി എഫ് എക്സ് : ഡിജിബ്രിക്ക്സ്, ഡി ഐ: മോക്ഷ, സ്റ്റിൽസ് : നവീൻ മുരളി, പബ്ലിസിറ്റി ഡിസൈനർ : ആന്റണി സ്റ്റീഫൻ, പി ആർ ഓ : പ്രതീഷ് ശേഖർ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News