Raayan Movie Update: സെൻസറിങ് പൂർത്തിയായി; ധനുഷിന്റെ 'രായൻ' തിയേറ്ററുകളിലേക്ക്

സുന്ദീപ് കിഷൻ, വരലക്ഷ്മി ശരത്കുമാർ, ദുഷ്റ വിജയൻ, എസ്ജെ സൂര്യ, പ്രകാശ് രാജ്, സെൽവരാഘവൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Jul 10, 2024, 07:59 AM IST
  • ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായിരിക്കുകയാണ്.
  • എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് സെൻസർ ബോർഡ് നൽകിയിട്ടുള്ളത്.
  • സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് ചിത്രം നിർമിക്കുന്നത്. ജൂലൈ 26ന് ചിത്രം പ്രദർശനത്തിനെത്തും.
Raayan Movie Update: സെൻസറിങ് പൂർത്തിയായി; ധനുഷിന്റെ 'രായൻ' തിയേറ്ററുകളിലേക്ക്

ധനുഷ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് രായൻ. ധനുഷ് തന്നെ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായിരിക്കുകയാണ്. എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് സെൻസർ ബോർഡ് നൽകിയിട്ടുള്ളത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് ചിത്രം നിർമിക്കുന്നത്. ജൂലൈ 26ന് ചിത്രം പ്രദർശനത്തിനെത്തും.

ചിത്രം ​ഗോകുലം മൂവീസാണ് കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നതെന്നാണ് റിപ്പോർട്ട്. മലയാളത്തിൽ നിന്ന് അപർണ ബാലമുരളി, നിത്യ മേനോൻ, കാളിദാസ് ജയറാം എന്നിവരും രായനിൽ അഭിനയിക്കുന്നു. സുന്ദീപ് കിഷൻ, വരലക്ഷ്മി ശരത്കുമാർ, ദുഷ്റ വിജയൻ, എസ്ജെ സൂര്യ, പ്രകാശ് രാജ്, സെൽവരാഘവൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Also Read: Mohanlal - Sathyan Anthikkad Movie: 'ഹൃദയപൂർവം'; മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രം ഒരുങ്ങുന്നു

 

ഛായാ​ഗ്രഹണം- ഓം പ്രകാശ്, സം​ഗീതം- എആർ റഹ്മാൻ, നിർമാണം- സൺ പിക്ചേഴ്സ്. എസ്ജെ സൂര്യ ചിത്രത്തിൽ വില്ലനായാണ് എത്തുന്നതെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ച് സൂചനകളൊന്നും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. ചിത്രത്തിൽ കുക്കായാണ് ധനുഷ് എത്തുന്നതെന്നും മുൻ അധോലോക നായകനാണെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News