Maharaja Movie: 'കൽക്കി'യെത്തിയിട്ടും പതറാതെ മുന്നോട്ട്; വിജയ് സേതുപതി ചിത്രം 100 കോടി ക്ലബിൽ

ആ​ഗോളതലത്തിൽ ഈ വർഷം 100 കോടിയിൽ എത്തുന്ന രണ്ടാമത്തെ തമിഴ് ചിത്രമായി മാറിയിരിക്കുകയാണ് മഹാരാജ. 

Written by - Zee Malayalam News Desk | Last Updated : Jul 3, 2024, 08:54 PM IST
  • വിജയ് സേതുപതിയുടെ അൻപതാം ചിത്രമാണ് മഹാരാജ.
  • തിയേറ്ററുകളിൽ വലിയ വിജയം നേടി മുന്നേറുകയാണ് ഈ ചിത്രം.
Maharaja Movie: 'കൽക്കി'യെത്തിയിട്ടും പതറാതെ മുന്നോട്ട്; വിജയ് സേതുപതി ചിത്രം 100 കോടി ക്ലബിൽ

വിജയ് സേതുപതി നായകനായ മഹാരാജ 100 കോടി ക്ലബിൽ ഇടം പിടിച്ചു. വിജയ് സേതുപതിയുടെ ആദ്യ 100 കോടി ചിത്രമാണ് മഹാരാജ. ഇന്ത്യയിൽ നിന്ന് മാത്രമായി 76 കോടിയോളം ചിത്രം നേടിയതായാണ് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്. ഓവർസീസ് കളക്ഷൻ 24 കോടിയുമാണ്. ആ​ഗോളതലത്തിൽ ഈ വർഷം 100 കോടിയിൽ എത്തുന്ന രണ്ടാമത്തെ തമിഴ് ചിത്രമായി മാറിയിരിക്കുകയാണ് മഹാരാജ. ആരാൺമയ് 4 ആണ് ഈ വർഷം 100 കോടി കടന്ന ആദ്യ തമിഴ് ചിത്രം. എന്നാൽ ഈ ചിത്രത്തെയും മറികടന്നിരിക്കുകയാണ് മഹാരാജ. 

പ്രഭാസ് ചിത്രം കൽക്കി 2898 എഡി റിലീസ് ചെയ്തിട്ടും മഹാരാജയുടെ കളക്ഷനിൽ മുന്നേറ്റം തന്നെയാണ് കാണുന്നത്. വിജയ് സേതുപതിയുടെ അൻപതാം ചിത്രമാണ് മഹാരാജ. തിയേറ്ററുകളിൽ വലിയ വിജയം നേടി മുന്നേറുകയാണ് ഈ ചിത്രം. കുരങ്ങു ബൊമ്മൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിതിലൻ സ്വാമിനാഥനാണ് ചിത്രത്തിന്റെ സംവിധായകൻ. പെൺകുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. വിജയ് സേതുപതി, അനുരാഗ് കശ്യപ്, മമത മോഹൻദാസ്, അഭിരാമി, ദിവ്യ ഭാരതി, നാട്ടി, സിംഗംപുലി, മുനീസ്‌കാന്ത്, മണികണ്ഠൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. 

Also Read: Maharaja Movie: കോപ്പിയടി ആരോപണം; 'മഹാരാജ'യുടെ സംവിധായകനെതിരെ നിർമ്മാതാവ് മരുതമുത്തു

 

പാഷൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നിവയുടെ ബാനറിൽ സുധൻ സുന്ദരവും ജഗദീഷ് പളനിസാമിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ബി അജനീഷ് ലോക്നാഥ് ആണ്. എ വി മീഡിയാസ് കൺസൾട്ടൻസി ത്രൂ ശ്രീ പ്രിയ കാമ്പൈൻസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സാണ് ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിട്ടുള്ളത്. വൻ തുടയ്ക്കാൻ ഡീൽ നടന്നതെന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News