Vikram Vedha OTT RElease : വിക്രംവേദ ഉടൻ ഒടിടിയിലേക്ക് എത്തുന്നു? എവിടെ കാണാം?

Vikram Vedha Movie OTT Release : ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ വൂട്ട് സെലക്ടാണ്.  സെപ്റ്റംബർ 30 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് വിക്രംവേദ. 

Written by - Zee Malayalam News Desk | Last Updated : Dec 7, 2022, 06:27 PM IST
  • ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ വൂട്ട് സെലക്ടാണ്.
  • സെപ്റ്റംബർ 30 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് വിക്രംവേദ.
    ചിത്രത്തിൽ തീയേറ്ററുകളിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
  • 2017 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് ചിത്രമായ വിക്രം വേദയുടെ ഹിന്ദി റീമേക്ക് ആയിരുന്നു ഹിന്ദി ചിത്രം,
Vikram Vedha OTT RElease : വിക്രംവേദ ഉടൻ ഒടിടിയിലേക്ക് എത്തുന്നു? എവിടെ കാണാം?

ഹൃതിക് റോഷൻ സൈഫ് അലി ഖാൻ ചിത്രം വിക്രംവേദ ഉടൻ ഒടിടിയിലേക്ക് എത്തുന്നുവെന്ന് റിപ്പോർട്ട്. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ വൂട്ട് സെലക്ടാണ്. സെപ്റ്റംബർ 30 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് വിക്രംവേദ. ചിത്രത്തിൽ തീയേറ്ററുകളിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2017 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് ചിത്രമായ വിക്രം വേദയുടെ ഹിന്ദി റീമേക്ക് ആയിരുന്നു ഹിന്ദി ചിത്രം, 

തമിഴിൽ വിജയ് സേതുപതി അഭിനയിച്ച് അവിസ്മരണീയമാക്കിയ വേദ എന്ന ഡോൺ കഥാപാത്രത്തെ ഹിന്ദിയിൽ അവതരിപ്പിച്ചത് സൂപ്പർ താരം ഹൃത്വിക് റോഷനായിരുന്നു. വേദയായി അക്ഷരാർത്ഥത്തിൽ ഹൃത്വിക് ജീവിച്ചു എന്ന് തന്നെ പറയാം. തമിഴിൽ വിജയ് സേതുപതി ട്രെന്‍റ് ആക്കിയ കഥാപാത്രത്തെ തന്‍റേതായ ശൈലിയിൽ വളരെ വ്യത്യസ്തമായിത്തന്നെ ഹൃത്വിക് അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളിലും ഡാൻസിലുമെല്ലാം ഹൃത്വിക് റോഷൻ തന്‍റെ കയ്യൊപ്പ് പതിപ്പിച്ചു. ചിത്രത്തിൽ പോലീസ് കസ്റ്റഡിയിലെടുക്കാൻ വരുമ്പോൾ ഹൃത്വിക് റോഷൻ ഒരു കോളനിയിലൂടെ രക്ഷപ്പെടുന്ന രംഗം എടുത്ത് പറയേണ്ടതാണ്. വളരെ അനായാസം കെട്ടിടങ്ങൾക്ക് മുകളിലൂടെ ചാടിയും ഓടിയുമാണ് ഹൃത്വിക് ആ രംഗത്തിൽ അഭിനയിച്ചിട്ടുള്ളത്. 

ALSO READ: Vikram Vedha Movie : വിക്രം വേദ തമിഴ് നിന്നും ബോളിവുഡിലേക്കെത്തിയപ്പോൾ ബോക്സ് ഓഫീസിൽ കിതയ്ക്കുന്നോ?

എങ്കിലും മാധവൻ അവതരിപ്പിച്ച വിക്രം എന്ന കഥാപാത്രത്തിന്‍റെ പ്രത്യേക സ്വാഗ് എന്തുകൊണ്ടോ സെയ്ഫ് അലി ഖാനില്‍ കാണാൻ സാധിച്ചില്ല. ഒരു റഫ് ആന്‍റ് ടഫ് ആയുള്ള പോലീസ് ഉദ്യോഗസ്ഥന്‍റെ വേഷം സെയ്ഫ് ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും മാധവന്‍റെ പ്രത്യേക ശൈലിയിലുള്ള സംഭാഷണങ്ങളും സ്റ്റൈലുമെല്ലാം സെയ്ഫിൽ നല്ലത് പോലെ മിസ്സ് ചെയ്തുവെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

 തമിഴിൽ വിക്രം വേദ സംവിധാനം ചെയ്ത പുഷകർ - ഗായത്രി എന്നിവർ തന്നെയാണ് ഹിന്ദിയിലും ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയതും പുഷകറും ഗായത്രിയും ചേർന്നാണ്. ഇവരുടെ ആദ്യ സംവിധാന സംരംഭമായിരുന്നു വിക്രം വേദ.  വൈനോട്ട് സ്റ്റുഡിയോ, റിലയൻസ് എന്റര്‍ടെയ്‍ൻമെന്റ്, പ്ലാൻ സി സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ എസ് ശശികാന്ത്, ചക്രവര്‍ത്തി രാമചന്ദ്ര, ഭുഷൻ കുമാര്‍ എന്നിവർ ചേർന്നാണ് ഹിന്ദി പതിപ്പ് നിർമ്മിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News