'ആരും ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ല'; ഗാനമേളയ്ക്ക് ശേഷം ഓടിയ സംഭവത്തിൽ വിശദീകരണവുമായി വിനീത് ശ്രീനിവാസൻ

Vineeth Sreenivasan Running Video : ചേർത്തല വാരനാട് ദേവി ക്ഷേത്രത്തിലെ ഗാനമേളക്ക് ശേഷം തന്റെ കാർ പാർക്ക് ചെയ്തിരിക്കുന്നിടത്തേക്ക് വിനീത് ഓടുന്നതാണ് വീഡിയോ

Written by - Zee Malayalam News Desk | Last Updated : Feb 27, 2023, 10:00 PM IST
  • വാഹനം ഒരുപാട് ദുരെ പാർക്ക് ചെയ്തതിനാൽ സ്റ്റേജിൽ നിന്നും ഇറങ്ങി ഓടേണ്ടി വന്നതെന്ന് വിനീത് ശ്രീനിവാസൻ
  • സംഭവം നടന്നിതിന് ശേഷം വിനീത് ശ്രീനിവാസൻ ഓടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
  • ഗാനമേളക്ക് ശേഷം തന്റെ കാർ പാർക്ക് ചെയ്തിരിക്കുന്നിടത്തേക്ക് വിനീത് ഓടുന്നതാണ് വീഡിയോയിൽ.
'ആരും ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ല'; ഗാനമേളയ്ക്ക് ശേഷം ഓടിയ സംഭവത്തിൽ വിശദീകരണവുമായി വിനീത് ശ്രീനിവാസൻ

ചേർത്തല വാരനാട് ദേവി ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തോടനുബന്ധിച്ച് നടന്ന ​ഗാനമേളക്ക് ശേഷം വിനീത് ശ്രീനിവാസൻ ഓടിയ സംഭവത്തിൽ വിശദീരണവുമായി നടൻ. അനിയന്ത്രിതമായ ജനതിരക്കു കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തേക്ക് വരേണ്ടി വന്നു. വാഹനം ഒരുപാട് ദുരെ പാർക്ക് ചെയ്തതിനാൽ സ്റ്റേജിൽ നിന്നും ഇറങ്ങി ഓടേണ്ടി വന്നതെന്ന് വിനീത് ശ്രീനിവാസൻ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. സംഭവം നടന്നിതിന് ശേഷം വിനീത് ശ്രീനിവാസൻ ഓടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. 

ഗാനമേളക്ക് ശേഷം തന്റെ കാർ പാർക്ക് ചെയ്തിരിക്കുന്നിടത്തേക്ക് വിനീത് ഓടുന്നതാണ് വീഡിയോയിൽ. തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെയാണ് വിനീതിന് തന്റെ കാറുള്ള സ്ഥലത്തേക്ക് ഓടേണ്ടിവന്നത്. പരിപാടി മോശമായത് കൊണ്ട് വിനീത് ശ്രീനിവാസൻ ഓടി രക്ഷപ്പെട്ടു എന്ന തരത്തിലൊക്കെ സോഷ്യൽ മീഡിയയിൽ വാർത്ത പ്രചരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസൻ വിശദീകരണവുമായി രംഗത്തെത്തിയത്. 

ALSO READ : Nalla Samayam OTT : നല്ല സമയത്തിന്റെ ഒടിടി എപ്പോൾ? സംവിധായകൻ ഒമർ ലുലു വ്യക്തമാക്കുന്നു

വനീത് ശ്രീനിവാസന്റെ സോഷ്യൽ മീഡിയ പോസ്റ്റ്

വാരനാട്‌ ക്ഷേത്രത്തിൽ നടന്ന ഗാനമേള സംബന്ധിച്ച് ഒരുപാടു വാർത്തകളും വീഡിയോസും വന്നതുകൊണ്ടാണ് ഇതെഴുതുന്നത്. അടുത്ത കാലത്ത് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചു പാടിയ ഒരു വേദിയായിരുന്നു അത്. പ്രോഗ്രാമിന്റെ അവസാനഘട്ടത്തിൽ,അനിയന്ത്രിതമായ ജനതിരക്കു കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തു കടക്കേണ്ട ഒരു സാഹചര്യം ഉണ്ടായി. ക്ഷേത്ര പരിസരത്ത് വണ്ടികയറ്റാൻ നിർവാഹമില്ലാത്തതുകൊണ്ട്, വണ്ടി വരെ അൽപദൂരം ഓടേണ്ടിവന്നു. അല്ലാതെ ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ല. പരിപാടി അവസാനിക്കുന്നതുവരെ, ഓരോ പാട്ടും എന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവൻ.ഒരു കലാകാരന് ഇതിനപ്പുറം എന്താണ് വേണ്ടത്. 
സിനിമ പിന്നണി ഗായകനായി ഇതെന്റെ ഇരുപതാം വർഷമാണ്.
രണ്ടാം തവണയാണ് വാരനാട് പ്രോഗ്രാമിന് വരുന്നത്. ഇനിയും വിളിച്ചാൽ, ഇനിയും വരും!

അതേസമയം തന്നെ ഇനിയും വിളിച്ചാൽ വാരനാട് ക്ഷേത്രത്തിലെത്തി ഗാനമേള നടത്തുമെന്ന് വിനീത് ശ്രീനിവാസൻ തന്റെ പോസ്റ്റിലൂടെ അറിയിച്ചു. തന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവൻ.ഒരു കലാകാരന് ഇതിനപ്പുറം എന്താണ് വേണ്ടതെന്ന് വിനീത് കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News