തെന്നിന്ത്യന്‍ താര സുന്ദരി തൃഷയെ നോക്കി താടിക്ക് കയ്യും കൊടുത്തിരിക്കുന്ന കാളിദാസിന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.
ഒരു സ്വകാര്യ ചാനലിന്‍റെ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ തൃഷയെ നോക്കിയിരിക്കുന്ന കാളിദാസനാണ് ചിത്രത്തില്‍.
ഔട്ട് ഓഫ് ഫോക്കസിലാണ് ചിത്രത്തില്‍ തൃഷയെങ്കിലും കറുപ്പില്‍ താരം സുന്ദരിയാണെന്ന് കാളിദാസിന്‍റെ ഇരുപ്പ് കണ്ടാല്‍ മനസിലാകും.
'വിപിനന്‍ ആന്‍ഡ് ജാനു' എന്ന തലക്കെട്ടോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
96 എന്ന ചിത്രത്തിലെ തൃഷയുടെ കഥാപാത്രമാണ് ജാനു. 'അര്‍ജന്‍റീന ഫാന്‍സ് കാട്ടൂര്‍ക്കടവി'ല്‍ കാളിദാസ് അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേരാണ് വിപിനന്‍.
കള്ള കണ്ണാ, എന്നാലും ഇങ്ങനെ വായിനോക്കാമോ കണ്ണാ, എന്തരു നോട്ടം തുടങ്ങി നിരവധി കമന്‍റുകളാണ് കാളിദാസിന്‍റെ ചിത്രത്തിന് ലഭിക്കുന്നത്.
ചിത്രത്തിനു താഴെ ആരാധകർ മാത്രമല്ല താരങ്ങളും കണ്ണന് ട്രോളുമായി എത്തി. ശെടാ വിപിനാ എന്നായിരുന്നു ഐശ്വര്യ ലക്ഷ്മിയുടെ കമന്‍റ്.
ചിത്രം പൊളിച്ചെന്ന് നവ്യ നായരും. വിജയ് യേശുദാസ്, ഇഷ തൽവാർ, ഗൗതമി നായർ തുടങ്ങിയവർ ചിത്രത്തോട് പ്രതികരിച്ചിട്ടുണ്ട്.