ഒരു കാലത്ത് ബോളിവുഡിൽ ആകെ ചർച്ച ചെയ്തിരുന്ന ബന്ധമായിരുന്നു നടൻ സൽമാൻഖാൻറെയും എശ്വര്യറായിയുടെയും. എന്നാൽ കുറച്ച് നാളുകൾക്ക് ശേഷം സിനിമാ മേഖലയെ തന്നെ ഞെട്ടിച്ച് ഇരുവരും പിരിഞ്ഞു. ഇതിനെ പറ്റി ഇപ്പോഴും പല കഥകളും സിനിമാ മേഖലയിൽ പ്രചരിക്കുന്നുണ്ട്.
'ഹം ദിൽ ദേ ചുകേ സനം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇവരുടെ ബന്ധം തുടങ്ങുന്നതെന്നാണ് വാർത്തകൾ. ഇത് മുന്നോട്ട് പോകവെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. സൽമാൻറെ അക്രമ സ്വഭാവവും, അമിതമായ പൊസ്സസീവ്നെസുമാണ് ബന്ധത്തിൽ വിള്ളലുണ്ടാക്കിയതെന്ന് ആദ്യകാലത്ത് റിപ്പോർട്ടുകൾ വന്നിരുന്നു.
ഒരിക്കൽ ഐശ്വയും ഷാരൂഖും പ്രധാന വേഷങ്ങളിൽ എത്തുന്ന 'ചൽതേ ചൽത്തേ' എന്ന സിനിമയുടെ സെറ്റിൽ എത്തിയ സൽമാൻ പ്രശ്നം ഉണ്ടാക്കുകയും ഐശ്വര്യ റായിക്ക് ബോളിവുഡിലെ മറ്റ് പല നടൻമാരുമായും ബന്ധമുണ്ടെന്ന് ആരോപിക്കുകയും ചെയ്തു. വിഷയത്തിൽ ഷാരൂഖ് വരെയും ഇടപ്പെട്ടതായി റിപ്പോർട്ടുണ്ട്. പ്രശ്നം മൂലം ഐശ്വര്യക്ക് പിന്നീട് സിനിമ മേഖലയിൽ വളരെ അധികം തിരിച്ചടി ഉണ്ടായതായും സംസാരമുണ്ട്.
പിന്നീട് ഐശ്വര്യ തന്നെ സൽമാനുമൊത്തുള്ള തൻറെ ബന്ധം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കുകയായിരുന്നു . 'എന്റെ ക്ഷേമത്തിനും കുടുംബത്തിന്റെ അഭിമാനത്തിനും വേണ്ടി ഞാൻ ഇന്ന് മുതൽ സൽമാൻ ഖാനൊപ്പം പ്രവർത്തിക്കില്ല. സൽമാൻ ഖാന്റെ അധ്യായം എന്റെ ജീവിതത്തിലെ ഒരു പേടിസ്വപ്നം പോലെയായിരുന്നു. ഇപ്പോൾ അത് അവസാനിച്ചതിൽ എനിക്ക് സന്തോഷമുണ്ട്-പ്രസ്താവനയിൽ ഐശ്വര്യ റായ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...