Viral Video|ബീസ്റ്റിലെ അറബിക് കുത്ത് വേർഷൻ, സാമന്തയുടെ പൊളി ഡാൻസ്

ഇൻസ്റ്റഗ്രാമിൽ വീഡിയോ താരം പങ്ക് വെച്ച് അധികം താമസിക്കാതെ തന്നെ സംഭവം വൈറൽ.  വീണ്ടുമൊരു  ലേറ്റ് നൈറ്റ് ഫ്ലൈറ്റ് എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്ക് വെച്ചത്.

Written by - Zee Malayalam News Desk | Last Updated : Feb 19, 2022, 02:37 PM IST
  • വീണ്ടുമൊരു ലേറ്റ് നൈറ്റ് ഫ്ലൈറ്റ് എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്ക് വെച്ചത്
  • 3,004,906 പേരണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ ലൈക്ക് ചെയ്തത്
  • നടൻ വിജയ് നായകനാകുന്ന ചിത്രമാണ് ബീസ്റ്റ്
Viral Video|ബീസ്റ്റിലെ അറബിക് കുത്ത് വേർഷൻ, സാമന്തയുടെ പൊളി ഡാൻസ്

ഒരിടവേളക്ക് ശേഷം  ഗംഭീര ഡാൻസുമായി എത്തിയിരിക്കുകയാണ് സാമന്ത റൂത്ത് പ്രഭു. നടൻ വിജയ് യുടെ പുതിയ ചിത്രം ബീസ്റ്റിലെ ഗാനത്തിനാണ് താരം ചുവട് വെച്ചത്.  ഇൻസ്റ്റഗ്രാമിൽ വീഡിയോ താരം പങ്ക് വെച്ച് അധികം താമസിക്കാതെ തന്നെ സംഭവം വൈറൽ.  വീണ്ടുമൊരു  ലേറ്റ് നൈറ്റ് ഫ്ലൈറ്റ് എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്ക് വെച്ചത്.

3,004,906 പേരണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ ലൈക്ക് ചെയ്തത്. മികച്ച പ്രതികരണവുമായിരുന്നു കമൻറിൽ സാമന്തയുടെ ആരാധകർ പോസ്റ്റിന് താഴെ രേഖപ്പെടുത്തിയത്.

നടൻ വിജയ് നായകനാകുന്ന ചിത്രമാണ് ബീസ്റ്റ്. 2022-ൽ റിലീസിന് തയ്യറാകുന്ന ചിത്രം നിർമ്മിക്കുന്നത് കലാനിധി മാരനാണ്. പൂജാ ഹെഹ്ഡെയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അനിരുദ്ധ രവിചന്ദ്രൻറെ സംഗീതത്തിന് വരികളെഴുതിയത് ശിവ കാർത്തികേയനാണ്. അനിരുദ്ധ്, ജോനിറ്റ ഗാന്ധി എന്നിവർ ചേർന്നാണ് ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Samantha (@samantharuthprabhuoffl)

വിജയ് യെ കൂടാതെ ശെൽവ രാഘവൻ, യോഗി ബാബു, ഷൈൻ ടോം ചാക്കോ, ജോൺ വിജയ്, ഷാജി ചെൻ,അപർണാ ദാസ് എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News