ഹൈദരാബാദ്: ദക്ഷിണേന്ത്യൻ സിനിമാലോകത്തെ ആശങ്കയിലാഴ്ത്തിക്കൊണ്ടായിരുന്നു സാമന്ത- നാഗചൈതന്യ ദമ്പതികളുടെ വേർപിരിയൽ. ബന്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അവർക്കിടയിലെ പ്രിയപ്പെട്ട ഓർമകൾ ഇല്ലാതാക്കുവാനായി സാമന്ത തന്റെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങളും ഡിലീറ്റ് ചെയ്തു.
ദീർഘകാലത്തെ പ്രണയത്തിനു ശേഷം ഹിന്ദു- ക്രിസ്ത്യൻ ആചാരപ്രകാരം 2017 ഒക്ടോബറിലായിരുന്നു സാമന്ത- നാഗചൈതന്യ താര ജോഡികളുടെ വിവാഹം നടന്നത്. നാല് വർഷത്തെ ദാമ്പത്യത്തിനു ശേഷം 2021 ഒക്ടോബര്‍ രണ്ടിന് ഇരുവരും വിവാഹ ബന്ധം വേർപെടുത്തി.
എന്നാൽ നാഗ ചൈതന്യയുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പമുള്ള ചില ചിത്രങ്ങൾ ഡിലീറ്റ് ചെയ്തിട്ടില്ല. വേർപിരിഞ്ഞെങ്കിലും തങ്ങൾ നല്ല സുഹൃത്തുക്കളായിരിക്കും എന്നാണ് സാമന്ത പറഞ്ഞിരുന്നത്. സാമന്ത അക്കിനേനി എന്ന പേര് സാമന്ത റൂത്ത് പ്രഭു എന്ന് മാറ്റിയപ്പോഴാണ് അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്.
ALSO READ:Samantha Ruth Prabhu| ഒന്നുമില്ല സാമന്ത ഹാപ്പിയാണ്, യാത്രകളിൽ മുഴുകി താരം
വേർപിരിയൽ വാർത്തയോട് ആരംഭത്തിൽ ഇരുവരും പ്രതികരിച്ചില്ലെങ്കിലും പിന്നീട് സമൂഹമാധ്യമത്തിലൂടെ സാമന്ത തന്നെയാണ് ഔദ്യോഗികമായി ഇതിന്റെ സത്യാവസ്ഥ വെളുപ്പെടുത്തിയത്. വേർപിരിയലിന്റെ കാരണം അന്വേഷിച്ച് പല ചർച്ചകളും നടന്നെങ്കിലും അത് തീർത്തും വ്യക്തിപരമായ കാര്യമാണെന്നാണ് ഇരുവരും തുറന്നടിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy