#MeToo: ഗ​ണേ​ഷ് ആ​ചാ​ര്യ അ​ശ്ലീ​ല വീ​ഡി​യോ കാ​ണാ​ന്‍ നി​ര്‍​ബ​ന്ധി​ച്ചു!

പ്ര​മു​ഖ നൃ​ത്ത സം​വി​ധാ​യ​ക​ന്‍ ഗ​ണേ​ഷ് ആ​ചാ​ര്യയ്ക്കെതിരെ വീണ്ടും #MeToo ആരോപണം. അ​ശ്ലീ​ല വീ​ഡി​യോ കാ​ണാ​ന്‍ നി​ര്‍​ബ​ന്ധി​ക്കുന്നുവെന്നും ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ല എന്നുമാണ് പരാതി. 

Last Updated : Jan 28, 2020, 06:45 PM IST
#MeToo: ഗ​ണേ​ഷ് ആ​ചാ​ര്യ അ​ശ്ലീ​ല വീ​ഡി​യോ കാ​ണാ​ന്‍ നി​ര്‍​ബ​ന്ധി​ച്ചു!

മും​ബൈ: പ്ര​മു​ഖ നൃ​ത്ത സം​വി​ധാ​യ​ക​ന്‍ ഗ​ണേ​ഷ് ആ​ചാ​ര്യയ്ക്കെതിരെ വീണ്ടും #MeToo ആരോപണം. അ​ശ്ലീ​ല വീ​ഡി​യോ കാ​ണാ​ന്‍ നി​ര്‍​ബ​ന്ധി​ക്കുന്നുവെന്നും ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ല എന്നുമാണ് പരാതി. 

അ​സി​സ്റ്റ​ന്‍റ് കൊ​റി​യോ​ഗ്രാ​ഫ​റും മുപ്പത്തിമൂന്നുകാരിയുമായ യു​വ​തി​യാണ് നൃത്ത സംവിധായകനെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഇ​തു ​സം​ബ​ന്ധി​ച്ച് മും​ബൈ അം​ബോ​ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ലും വ​നി​താ ക​മ്മീ​ഷ​നി​ലും ഇവ​ര്‍ പ​രാ​തി ന​ല്‍​കിയിട്ടുണ്ട്.

ഗ​ണേ​ഷ് ആ​ചാ​ര്യ​യെ കാ​ണാ​ന്‍ അ​ന്ധേ​രി​യി​ലെ ഓ​ഫീ​സി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ഇ​യാ​ള്‍ അ​ശ്ലീ​ല വീ​ഡി​യോ കാ​ണാ​ന്‍ നി​ര്‍​ബ​ന്ധി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. ഞാ​യ​റാ​ഴ്ച ന​ട​ന്ന ഇ​ന്ത്യ​ന്‍ ഫി​ലിം ആ​ന്‍​ഡ് ടെ​ലി​വി​ഷ​ന്‍ കൊ​റി​യോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ (ഐ​എ​ഫ്ടി​സി​എ) ച​ട​ങ്ങി​നി​ടെ ത​ന്നെ ആ​ക്ര​മി​ച്ച​താ​യും ഇവര്‍ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. 

ജ​യ​ശ്രീ കെ​ല്‍​ക്ക​ര്‍, പ്രീ​തി ലാ​ഡ് എ​ന്നീ രണ്ട് സ്ത്രീകളും തന്നെ ആക്രമിക്കാനായി ഗണേഷ് ആചാര്യയ്ക്കൊപ്പം ഉണ്ടായിരുന്നു എന്നും ഇവര്‍ പറയുന്നു. ഐ​എ​ഫ്ടി​സി​എ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കൂ​ടി​യാ​ണ് ഗ​ണേ​ഷ് ആ​ചാ​ര്യ. പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി​യും ഈ ​സം​ഘ​ട​ന​യി​ല്‍ അം​ഗ​മാ​ണ്.

Trending News