നാളെ, മാർച്ച് 8 ലോക വനിതാ ദിനമാണ്. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും സ്ത്രീകളുടെ ശാക്തീകരണത്തിനും പ്രാധാന്യം നൽകുന്നതിനായാണ് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നത്. സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് അനരിലേക്ക് തന്നെ കൂടുതൽ ശ്രദ്ധ നൽകുന്നതിന് കൂടി വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്. ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ കൊണ്ട് നമ്മളെ അത്ഭുതപ്പെടുതത്തിയ നിരവധി വെബ് സീരീസുകൾ ഒടിടിയിൽ സ്ട്രീം ചെയ്യുന്നുണ്ട്. ഈ വനിതാ ദിനത്തിൽ സ്ത്രീകഥാപാത്രങ്ങൾക്ക് മുൻഗണന നൽകികൊണ്ട് എത്തിയ വെബ് സീരീസുകൾ കാണാം. ശക്തമായ സ്ത്രീകഥാപാത്രങ്ങൾ ഉള്ള സീരീസുകൾ പരിചയപ്പെടാം...
ആരണ്യക്
രവീണ ടണ്ടൺ, പരമ്പ്രത ചാറ്റർജി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ സീരീസ് ആണ് ആരണ്യക്. പശ്ചിമ ബംഗാളിലെ വനങ്ങളിലെ കൊലപാതക പരമ്പരകളെ കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ഒരു വനിതാ പോലീസറുടെ കഥയാണിത്. കസ്തൂരി ദോഗ്ര എന്നാണ് രവീണ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. അതിമനോഹരമായ ദൃശ്യങ്ങളും സങ്കീർണ്ണമായ ഇതിവൃത്തവും മികവുറ്റ അഭിനേതാക്കളും ഒത്തുചേരുന്ന ആരണ്യക് ഒരു ക്രൈം ത്രില്ലറാണ്. ഈ വനിതാ ദിനം, സ്ത്രീകളുടെ അസാമാന്യമായ ശക്തിയുടെയും ദൃഢതയുടെയും ഓർമ്മപ്പെടുത്തലായി ആരണ്യക് കാണാം. നെറ്റ്ഫ്ലിക്സിലാണ് സ്ട്രീം ചെയ്യുന്നത്.
ഹഷ് ഹഷ്
ഈ വനിതാ ദിനം കാണാൻ സാധിക്കുന്ന മികച്ച പരമ്പരയാണ് ഹഷ് ഹഷ്. പ്രൊഡക്ഷൻ, കോസ്റ്റ്യൂം ഡിസൈനർമാർ മുതൽ അസോസിയേറ്റ്, കോ-പ്രൊഡ്യൂസർമാർ, ആർട്ട് ആൻഡ് കോസ്റ്റ്യൂം ടീമുകൾ, പ്രൊഡക്ഷൻ ക്രൂ, സെക്യൂരിറ്റി ഫംഗ്‌ഷനുകൾ വരെ, മുൻനിരയിൽ സ്ത്രീകളാണ്. ജൂഹി ചൗള, ആയിഷ ജുൽക്ക, സോഹ അലി ഖാൻ, കൃതിക കംറ, ഷഹാന ഗോസ്വാമി, കരിഷ്മ തന്ന എന്നിവരാണ് ഈ സീരീസിലെ കഥാപാത്രങ്ങൾ. അവിസ്മരണീയമായ പ്രകടനങ്ങളാണ് താരങ്ങൾ കാഴ്ചവെച്ചത്. ആമസോൺ പ്രൈമിലാണ് സ്ട്രീം ചെയ്യുന്നത്.
ആര്യ
സുസ്മിത സെൻ ആണ് ഈ സീരീസിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഭർത്താവ് കൊല്ലപ്പെട്ട ശേഷം അയാളുടെ ക്രിമിനൽ സാമ്രാജ്യം ഏറ്റെടുക്കുന്ന ശക്തയായ സ്ത്രീയുടെ കഥയാണ് ഈ സീരീസ് പറയുന്നത്. മയക്കുമരുന്നിന്റെയും അക്രമത്തിന്റെയും അപകടകരമായ അധോലോകത്തിലൂടെ ആര്യ സഞ്ചരിക്കുമ്പോൾ, അമ്മയെന്ന നിലയിൽ കുടുംബത്തെ സംരക്ഷിക്കാനുമുള്ള വെല്ലുവിളികളും അവൾ അഭിമുഖീകരിക്കുന്നു. സസ്പെൻസ് ത്രില്ലറാണ് ആര്യ. ഡിസ്നി ഹോട്ട്സ്റ്റാറിലാണ് ആര്യം സ്ട്രീം ചെയ്യുന്നത്. ആര്യ സീസൺ 1, സീസൺ 2ഉം ഹോട്ട്സ്റ്റാറിൽ കാണാം.
Also Read: Women's Day 2023 : ഇന്ദിര മുതൽ ജയശ്രീ വരെ; മലയാള സിനിമയിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ
മഹാറാണി
അപ്രതീക്ഷിതമായി ബീഹാർ മുഖ്യമന്ത്രിയാകുന്ന ഒരു സാധാരണ വീട്ടമ്മയുടെ യാത്രയാണ് മഹാറാണി. ഹുമ ഖുറേഷിയാണ് കേന്ദ്ര കഥാപാത്രം. അഴിമതി, ലൈംഗികത, അക്രമം എന്നിങ്ങനെയുള്ള വെല്ലുവിളികളെ ഇവർ അഭിമുഖീകരിക്കേണ്ടി വരുന്നു. ശക്തമായ പ്രകടനങ്ങളും ആകർഷകമായ ഇതിവൃത്തവും കൊണ്ട്, സ്റ്റീരിയോടൈപ്പുകളെ വെല്ലുവിളിക്കുകയും സ്ത്രീകളുടെ കരുത്ത് ആഘോഷിക്കപ്പെടുകയും ചെയ്യുന്ന പരമ്പരയാണ് മഹാറാണി. മഹാറാണി സീസൺ 1, 2 എന്നിവ സോണി ലിവിൽ കാണാൻ സാധിക്കും.
ചുറൈൽസ്
പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ശക്തവും നിരുത്തരവാദപരവുമായ വ്യാഖ്യാനമാണ് ചുറൈൽസ്. വഞ്ചകരായ ഭർത്താക്കന്മാരുടെയും അഴിമതിക്കാരായ ബിസിനസുകാരുടെയും ഒളിഞ്ഞിരിക്കുന്ന ജീവിതം തുറന്നുകാട്ടിക്കൊണ്ട് ഒരു രഹസ്യ ഡിറ്റക്ടീവ് ഏജൻസി ആരംഭിക്കാൻ ഒരുമിച്ച് വരുന്ന നാല് സ്ത്രീകളുടെ കഥയാണ് ഇത് പറയുന്നത്. സ്ത്രീ ശാക്തീകരണത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും ആഘോഷമാണ് ഈ സീരീസ്. സർവത് ഗിലാനി, യസ്ര റിസ്‌വി, മെഹർ ബാനോ, നിമ്ര ബുച്ച എന്നിവരാണ് പ്രധാന താരങ്ങൾ. സീ5 ൽ ആണ് ഈ സീരീസ് സ്ട്രീം ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...