നാല് ബിഗ് റിലീസുകള്‍ പ്രഖ്യാപിച്ച് Yash Raj Films

മഹാരാഷ്‍ട്രയില്‍ (Maharashtra) ഒക്ടോബര്‍ 22ന് തിയറ്ററുകള്‍ തുറക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ബോളിവുഡ് സിനിമകളുടെ പ്രധാന മാർക്കറ്റുകളിൽ ഒന്നാണ് മഹാരാഷ്ട്ര. 

Written by - Zee Hindustan Malayalam Desk | Last Updated : Sep 26, 2021, 05:13 PM IST
  • ബോളിവുഡ് സിനിമകളുടെ പ്രധാന മാർക്കറ്റുകളിൽ ഒന്നാണ് മഹാരാഷ്ട്ര.
  • പ്രമുഖ ബാനര്‍ ആയ യാഷ് രാജ് ഫിലിംസ് നാല് പ്രധാന പ്രൊഡക്ഷനുകളുടെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്.
  • ബണ്ടി ഓര്‍ ബബ്‍ളി 2, പൃഥ്വിരാജ്, ജയേഷ്‍ഭായ് ജോര്‍ദാര്‍, ഷംഷേര എന്നിവയുടെ റിലീസ് തിയതിയാണ് പ്രഖ്യാപിച്ചത്.
നാല് ബിഗ് റിലീസുകള്‍ പ്രഖ്യാപിച്ച് Yash Raj Films

രാജ്യത്ത് കോവിഡ് (Covid 19) രണ്ടാം തരം​ഗത്തിന്റെ തീവ്രത കുറഞ്ഞുകൊണ്ടിരിക്കെ ഇന്ത്യൻ സിനിമ (Indian Cinema) തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഇതിനോടകം തന്നെ മിക്ക ഭാഷകളിൽ നിന്നും പുതിയ ചിത്രങ്ങളുടെ റിലീസുകൾ (Release) തിയറ്ററുകളിൽ എത്തിക്കഴിഞ്ഞു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് റിലീസുകൾ തിയറ്ററുകളിൽ വന്നത്. 

മഹാരാഷ്‍ട്രയില്‍ (Maharashtra) ഒക്ടോബര്‍ 22ന് തിയറ്ററുകള്‍ തുറക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ബോളിവുഡ് സിനിമകളുടെ പ്രധാന മാർക്കറ്റുകളിൽ ഒന്നാണ് മഹാരാഷ്ട്ര. സംസ്ഥാനത്ത് തിയറ്ററുകൾ തുറക്കുമെന്ന പ്രഖ്യാപനത്തോടെ ഒരു വര്‍ഷമായി മുടങ്ങിക്കിടക്കുന്ന ചെറുതും വലുതുമായ റിലീസുകള്‍ ഒന്നിനു പിന്നാലെ ഒന്നായി എത്തും. ഇതിന് തുടക്കമിട്ടുകൊണ്ട് അവിടുത്തെ പ്രമുഖ ബാനര്‍ ആയ യാഷ് രാജ് ഫിലിംസ് (Yash Raj Films) നാല് പ്രധാന പ്രൊഡക്ഷനുകളുടെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്.

Also Read: Sivakarthikeyan's Doctor : വില്ലനോ നായകനോ? ശിവകാർത്തികേയൻ ചിത്രം ഡോക്ടറിന്റെ ട്രെയ്‌ലറെത്തി; ചിത്രം ഒക്ടോബർ 9 ന്

ബണ്ടി ഓര്‍ ബബ്‍ളി 2 (Bunty Aur Babli 2), പൃഥ്വിരാജ് (Prithviraj), ജയേഷ്‍ഭായ് ജോര്‍ദാര്‍ (Jayeshbhai Jordaar), ഷംഷേര (Shamshera) എന്നിവയുടെ റിലീസ് തിയതിയാണ് പ്രഖ്യാപിച്ചത്. ഇതില്‍ ആദ്യം എത്തുന്നത് ബണ്ടി ഓര്‍ ബബ്‍ളിയാണ്. സെയ്‍ഫ് അലി ഖാന്‍, റാണി മുഖര്‍ജി, സിദ്ധാര്‍ഥ് ചതുര്‍വേദി, ഷര്‍വാരി എന്നിവര്‍ അണിനിരക്കുന്ന Family Entertainer ചിത്രം ഈ വര്‍ഷം നവംബറിൽ തിയറ്ററുകളിൽ എത്തും. നവംബർ 19നാണ് വരുൺ വി ശർമ്മ സംവിധാനം ചെയ്യുന്ന ചിത്രം റിലീസ് ചെയ്യുക.

ഹിസ്റ്റോറിക്കൽ ഡ്രാമയായ പൃഥ്വിരാജ് റിപബ്ലിക് ദിനമായ 2022 ജനുവരി 21ന് തിയറ്ററുകളില്‍ എത്തും. പൃഥ്വിരാജ് ചൗഹാനായി അക്ഷയ് കുമാര്‍ അഭിനയിക്കുന്ന ചിത്രത്തിൽ നായിക മനുഷി ഛില്ലാര്‍ ആണ്. ചിത്രത്തില്‍ സഞ്ജയ് ദത്തും സോനു സൂദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡോ: ചന്ദ്രപ്രകാശ് ദ്വിവേദിയാണ് ചിത്രത്തിന്റെ സംവിധാനം.

Also Read: Akshay Kumar's Sooryavanshi : മഹാരാഷ്ട്രയിൽ തീയേറ്ററുകൾ ഉടൻ തുറക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ സൂര്യവൻഷിയുടെ റിലീസ് പ്രഖ്യാപിച്ച് അക്ഷയ് കുമാർ 

നര്‍മ്മത്തിന് പ്രാധാന്യമുള്ള ഫാമിലി എന്‍റര്‍ടെയ്‍നര്‍ (Family Entertainer) ആണ് രണ്‍വീര്‍ സിംഗ് (Ranveer Singh) നായകനാവുന്ന ജയേഷ്‍ഭായ് ജോര്‍ദാര്‍. നവാഗതനായ ദിവ്യാംഗ് തക്കാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശാലിനി പാണ്ഡെയാണ് നായിക. ഗുജറാത്ത് ആണ് ചിത്രത്തിന്‍റെ കഥാപശ്ചാത്തലം. 2022 ഫെബ്രുവരി 25ന് തിയറ്ററുകളില്‍ എത്തും. രണ്‍ബീര്‍ കപൂര്‍ (Ranbir Kapoor) നായകനാവുന്ന ഷംഷേരയില്‍ വാണി കപൂര്‍ ആണ് നായിക. ആക്ഷന് പ്രാധാന്യമുള്ള ചിത്രം സംവിധാനം ചെയ്യുന്നത് കരണ്‍ മല്‍ഹോത്രയാണ്. സഞ്ജയ് ദത്ത് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം വൈആര്‍എഫിന്‍റെ അടുത്ത വര്‍ഷത്തെ ഹോളി റിലീസ് (Holi Release) ആണ്. 2022 മാര്‍ച്ച് 18 ആണ് റിലീസ് തീയതി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News