Marco: മാർക്കോ ക്ലൈമാക്സ്; ആഹാരവും വെള്ളവുമില്ലാതെ ഉണ്ണി മുകുന്ദൻ നിന്നത് 35 മണിക്കൂർ

Marco: ''ഉണ്ണി മുകുന്ദൻ സിനിമയ്ക്ക് നൽകിയ ഡെഡിക്കേഷൻ പറയാതിരിക്കാൻ പറ്റില്ല. ക്ലൈമാക്സ് എടുക്കാൻ നേരം എല്ലാവർക്കും വലിയ വിഷമമായി

Written by - Zee Malayalam News Desk | Last Updated : Jan 1, 2025, 12:10 PM IST
  • ഉണ്ണി മുകുന്ദൻ സിനിമയ്ക്ക് നൽകിയ ഡെഡിക്കേഷൻ പറയാതിരിക്കാൻ പറ്റില്ല.
  • ക്ലൈമാക്സ് എടുക്കാൻ നേരം എല്ലാവർക്കും വലിയ വിഷമമായി.
  • രാവിലെ ആറ് മണിക്ക് ഷൂട്ട് തുടങ്ങി പിറ്റേദിവസം 11 മണിക്കാണ് ക്ലൈമാക്സിന്റെ ലാസ്റ്റ് പോഷൻ തീരുന്നത്.
Marco: മാർക്കോ ക്ലൈമാക്സ്; ആഹാരവും വെള്ളവുമില്ലാതെ ഉണ്ണി മുകുന്ദൻ നിന്നത് 35 മണിക്കൂർ

മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ് ഉണ്ണി മുകുൻ ചിത്രം മാർക്കോ. ഇപ്പോൾ സിനിമയുടെ ക്ലൈമാക്സിനെ കുറിച്ച് മേക്കപ്പ് മാൻ സുധി സുരേന്ദ്രൻ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരന്നു സുധിയുടെ പ്രതികരണം. ആഹാരവും വെള്ളവും ഇല്ലാതെയാണ് ക്ലൈമാക്സ് ഷൂട്ട് ഉണ്ണി മുകുന്ദൻ ചെയ്തതെന്ന് സുധി പറയുന്നു. ഭയങ്കര ഡെഡിക്കേറ്റഡ് ആയിട്ടെടുത്ത ക്ലൈമാക്സാണതെന്നും അതിന്റെയൊരു ഹൈപ്പാണ് പുള്ളി സൂപ്പർ സ്റ്റാർ എന്ന രീതിയിൽ എത്തി നിൽക്കുന്നതെന്നും സുധി പറഞ്ഞു. ആളുകളുടെ പ്രതികരണം കാണുമ്പോൾ ഒരു പേടിയും അഭിമാനവുമുണ്ടെന്നും സുധി പറയുന്നുണ്ട്. "പ്രേക്ഷകർ ഭയപ്പെടുന്നത് അത്രയും ഒറിജിനാലിറ്റി എനിക്ക് കൊണ്ടുവരാൻ സാധിച്ചത് കൊണ്ടാണ്. കേരളത്തിലെ ഒരു മേക്കപ്പ് മാനെ കുറിച്ച് ഇന്ത്യ മൊത്തം സംസാരിക്കുന്നതിലും ഒരുപാട് സന്തോഷം", എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

"ഉണ്ണി മുകുന്ദൻ സിനിമയ്ക്ക് നൽകിയ ഡെഡിക്കേഷൻ പറയാതിരിക്കാൻ പറ്റില്ല. ക്ലൈമാക്സ് എടുക്കാൻ നേരം എല്ലാവർക്കും വലിയ വിഷമമായി. രാവിലെ ആറ് മണിക്ക് ഷൂട്ട് തുടങ്ങി പിറ്റേദിവസം 11 മണിക്കാണ് ക്ലൈമാക്സിന്റെ ലാസ്റ്റ് പോഷൻ തീരുന്നത്. അന്നാണ് സിക്സ് പാക്ക് റിവീൽ ചെയ്യുന്നതും. അതിന് വേണ്ടി അദ്ദേഹം ആഹാരം കഴിച്ചിട്ടില്ല. വെള്ളം കുടിച്ചില്ല. വാട്ടർ കട്ടായിരുന്നു. എന്നാലെ സിക്സ് പാക്ക് കറക്ട് ആയി റിവീലാവൂ. അന്ന് വെള്ളവും ആഹാരവും ഉണ്ണി കഴിച്ചിട്ടില്ല. അത്രയും സ്ട്രെയിൻ എടുത്തിട്ടുണ്ട്. ഓരോ ഷോട്ട് കഴിയുമ്പോഴും എക്സസൈസ് ചെയ്യും. ഒന്നും കഴിക്കാതെയാണ് പത്ത് നൂറ് പേരെ ഇടിച്ചിടുന്നത്. റോപ്പിൽ തൂങ്ങിയത്. ഇടയ്ക്ക് പ്രോട്ടീൻ കലർന്ന ചോക്ലേറ്റോ മറ്റോ കഴിക്കും. 30- 35 മണിക്കൂറാണ് ആഹാരമൊന്നും കഴിക്കാതിരുന്നത്. ഭയങ്കര ഡെഡിക്കേറ്റഡ് ആയിട്ടെടുത്ത ക്ലൈമാക്സാണത്. ഉണ്ണി ബ്രോയെ സമ്മതിക്കണം. അതിന്റെയൊരു ഹൈപ്പാണ് പുള്ളി സൂപ്പർ സ്റ്റാർ എന്ന രീതിയിൽ എത്തിയത്", സുധി സുരേന്ദ്രൻ പറഞ്ഞു

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News