മദ്യവില്‍പ്പനക്ക് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശവുമായി യുഎഇ

UAE: ഉപഭോക്താക്കളുടെയും വിതരണക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ടൂറിസം വ്യവസായത്തിലെ ഗുണ നിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് മാർഗ്ഗനിർദ്ദേശങ്ങൾ വികസിപ്പിച്ചെടുത്തിരിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Oct 15, 2022, 02:19 PM IST
  • മദ്യവില്‍പ്പനക്ക് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശവുമായി യുഎഇ
  • ഉപഭോക്താക്കളുടെയും വിതരണക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ടൂറിസം വ്യവസായത്തിലെ ഗുണ നിലവാരം മെച്ചപ്പെടുത്തുന്നതിനുമാണിത്
മദ്യവില്‍പ്പനക്ക് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശവുമായി യുഎഇ

അബുദാബി: ആള്‍ക്കഹോള്‍ അടങ്ങിയ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിന് പുതിയ നിയമവുമായി യുഎഇ രംഗത്ത്. നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്താന്‍ ആറുമാസത്തെ കാലാവധിയാണ് ഇതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നൽകിയിരിക്കുന്നത്. പുതിയ നിയമം സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറത്തുവിട്ടത് അബുദാബി ടൂറിസം മന്ത്രാലയമാണ്.  

Also Read: ദുബായ് വാഹനാപരിശോധനാ കേന്ദ്രങ്ങളിലെ സമയം ആർടിഎ ഏകീകരിച്ചു; പുതിയ സമയം ഇന്നുമുതൽ

യുഎഇയുടെ പുതിയ മദ്യനയം അനുസരിച്ച് മദ്യത്തില്‍ ആള്‍ക്കഹോളിന്റെ അളവ് 0.3 ശതമാനമായിരിക്കണമെന്നാണ്. വിനാഗിരിയുടെ രുചി, ഗന്ധം എന്നിവ വൈനില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കണം. പൂര്‍ണ്ണമായും ഒഴിവാക്കണം. കാരമലിന്റേതൊഴിച്ച് കാരമലിന്റേതൊഴിച്ച് കൃത്രിമ മധുരവും സുഗന്ധങ്ങൾ, നിറങ്ങൾ എന്നിവയിൽ നിന്ന് മുക്തമായിരിക്കണമെന്നും  പുതിയ മദ്യ നയത്തില്‍ നിര്‍ദേശിക്കുന്നുണ്ട്. ശുചിത്വമുള്ള പരിസരങ്ങളില്‍വെച്ച് ഉല്‍പന്നങ്ങള്‍ തയ്യാറാക്കണം. മദ്യ ഉല്‍പന്നങ്ങള്‍ വൃത്തിയുള്ള പാക്കറ്റുകളിലാക്കി വേണം കണ്ടെയിനറുകളിലെത്തിക്കാന്‍. ഉല്‍പന്നങ്ങള്‍ കേടുവരാതിരിക്കാനാണ് ഇത്തരം മുന്‍ കരുതലുകളെടുക്കുന്നതെന്നും പുതിയ മദ്യ വില്പന നയം വിശദമാക്കുന്നുണ്ട്.

Also Read: Viral Video: രാത്രിയിൽ കാമുകിയെ കാണാൻ വന്ന് കാമുകൻ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

 

ഉല്‍പന്നത്തിലടങ്ങിയ ചേരുവകള്‍, നിര്‍മ്മാണം, ഉപയോഗ കാലാവധി, ഉല്‍പന്നത്തില്‍ അടങ്ങിയിരിക്കുന്ന ആള്‍ക്കഹോളിന്റെ ശതമാനം എന്നിവ ലേബലില്‍ കൃത്യമായി ചേര്‍ക്കണം എന്ന നിര്‍ദേശങ്ങളും യുഎഇയുടെ പുതിയ മദ്യ വില്പനനയം മുന്നോട്ടുവെയ്ക്കുന്നുണ്ട്. നിയമം ഭേദിക്കുന്നവര്‍ക്ക് കര്‍ശന നടപടികള്‍ നേരിടേണ്ടിവരുമെന്നും നിര്‍ദേശത്തില്‍ മുന്നറിയിപ്പ് നൽകുന്നുണ്ട്‌. ഉപഭോക്താക്കളുടേയും വിതരണക്കാരുടേയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ആള്‍ക്കഹോള്‍ അടങ്ങിയ പാനീയങ്ങള്‍ വില്ക്കുന്നതിന് പുതിയ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതെന്ന് അബുദാബി ടൂറിസം മന്ത്രാലയം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News