അബുദാബി: സ്കൂളുകൾ തുറന്നതോടെ അബുദാബിയിൽ( Abu Dhabi) നിയന്ത്രണങ്ങളും കടുപ്പിക്കാനൊരുങ്ങി സർക്കാർ. സ്കൂളിലെത്തുന്ന വിദ്യാർഥികൾക്ക് ഭരണകൂടം നിർബന്ധമായി കോവിഡ് പരിശോധന നടത്തണമെന്ന ചട്ടം മുന്നോട്ട് വെച്ചിട്ടുണ്ട്. ഇവരുടെ ഒപ്പം അധ്യാപകരും,സ്കൂൾ ജീവനക്കാരും രണ്ടാഴ്ച കൂടുമ്പോൾ പി.സി.ആർ പരിശോധന നടത്തണം.
12 വയസ്സിന് മുകളിലുള്ള വിദ്യാർഥികൾക്കാണ്(Students) നിലവിൽ സ്കൂളിൽ വരേണ്ടുന്നതായുള്ളത്. അബുദാബി വിദ്യാഭ്യാസ വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.പരിശോധനകൾ തികച്ചും സൗജന്യമായാവും നടത്തുക. ഇതിനായി സ്കൂൾ അടിസ്ഥാനത്തിൽ ഒാരോരുത്തർക്കുമായി പ്രത്യേകം കേന്ദ്രങ്ങൾ അനുവദിക്കുമെന്നും അധികൃതർ പറഞ്ഞു.
ALSO READ: Covid 19: കുവൈറ്റ് Travel Ban അനിശ്ചിത കാലത്തേക്ക് നീട്ടി
എമിറേറ്റ്സ് ഐഡിയും സ്‌കൂൾ കോഡും പരിശോധനാ കേന്ദ്രങ്ങളിൽ വിദ്യാർഥികളും അധ്യാപകരും കാണിക്കണം. അതേസമയം ഏതെങ്കിലും തരത്തിൽ കോവിഡ്(Covid) ബാധകൾ മറച്ചുവെക്കുന്ന സ്കൂളുകൾക്കെതിരെ കർശനമായ പിഴയുണ്ടായിരിക്കുമെന്ന് ഭരണകൂടം മുന്നറിയിപ്പ് നൽകി.
നിയമം ലംഘിക്കുന്ന സ്‌കൂളുകൾക്ക് 10,000 ദിർഹം മുതൽ 2.5 ലക്ഷം ദിർഹം വരെയാണ് പിഴ ഈടാക്കുക.
ALSO READ: Dubai: തടവിൽ കഴിയുന്ന ആ ദുബായ് രാജകുമാരി? എന്തിനാണ് രാജകുമാരി തടവിൽ കഴിയുന്നത്?
നിയമലംഘനം ആവർത്തിക്കുന്ന സ്‌കൂളിൽനിന്ന് കുട്ടികളെ മാറ്റാനും ഫീസ് തിരിച്ചുവാങ്ങാനും രക്ഷിതാക്കൾക്ക് അധികാരമുണ്ടെന്നും അധികൃതർ വ്യക്തമാക്കി. അത്തരം സ്‌കൂളുകളിലെ(Schools) നേരിട്ടുള്ള ക്ലാസ്സുകൾ ഒഴിവാക്കി ഓൺലൈൻ ക്ലാസ്സ് മാത്രമാക്കും. ഇതിനകം 221 സ്‌കൂളുകളിലും 119 നഴ്‌സറികളിലും പരിശോധന നടത്തിക്കഴിഞ്ഞു. മാസ്‌ക് ധാരണം, വിദ്യാർഥികൾ തമ്മിൽ സാമൂഹിക അകലം പാലിക്കൽ, കോവിഡ് ടാസ്‌ക് ഫോഴ്സിന്റെ സാന്നിധ്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...