കുവൈത്ത്: കുവൈത്തില്‍ അനധികൃതമായി ട്യൂഷന്‍ നടത്തുന്ന പ്രവാസികള്‍ക്കെതിരെ നടപടി ശക്തമാക്കി വിദ്യാഭ്യാസ മന്ത്രാലയം രംഗത്ത്. ലൈസന്‍സില്ലാതെ ട്യൂഷന്‍ നടത്തുന്നവരെ പിടികൂടിയാല്‍ കടുത്ത നടപടികൾ സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്. അതിൽ നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് സൂചന. അതുപോലെ തന്നെ സ്വകാര്യ ട്യൂഷനുകളുടെ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ച നിരവധി മാഗസിനുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Also Read: UAE: ബീച്ചുകളില്‍ കടല്‍ പാമ്പുകളുടെ സാന്നിദ്ധ്യം; മുന്നറിയിപ്പുമായി അധികൃതര്‍
അനവധി ശ്രമങ്ങള്‍ നടത്തിയിട്ടും നടപടികള്‍ സ്വീകരിച്ചിട്ടും അനധികൃത സ്വകാര്യ ട്യൂഷനുകള്‍ ഇപ്പോഴും നടക്കുന്നത് കൊണ്ടാണ് കടുത്ത നടപടികൾ സ്വീകരിക്കാൻ അധികൃതർ നിർബന്ധിതരായത്. ഇത്തരം ട്യൂഷന്‍ കേന്ദ്രങ്ങളുടെ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്ന മാഗസിനുകളുടെ കുവൈത്തിലെ പ്രസിദ്ധീകരണ അനുമതിവരെ റദ്ദാക്കുമെന്നാണ് റിപ്പോർട്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിലെ പബ്ലിക് എജ്യുക്കേഷന്‍ ആന്റ് ലീഗല്‍ അഫയേഴ്സ് സെക്ടറാണ് ഇത് സംബന്ധിച്ച നടപടികള്‍ അറിയിച്ചിരിക്കുന്നത്.
Also Read: പുതുവർഷത്തിൽ ഈ രാശിക്കാർക്ക് ഉണ്ടാകും രാഹു കൃപ; ലഭിക്കും വൻ ധനലാഭം
പൊതുപരീക്ഷകളുടെ സമയത്ത് വ്യാപകമായി മാറുന്ന അനധികൃത സ്വകാര്യ ട്യൂഷനുകള്‍ക്ക് അറുതി വരുത്താന്‍ നിരവധി നടപടികള്‍ അധികൃതര്‍ നേരത്തെ തന്നെ സ്വീകരിച്ചിരുന്നു. സ്‍കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് അവരുടെ സ്ഥാപനങ്ങള്‍ വഴി മുന്നറിയിപ്പ് നല്‍കുകയും, തൊഴില്‍ കരാറുകള്‍ ഒപ്പുവയ്ക്കുന്ന സമയത്ത് സ്വകാര്യ ട്യൂഷനുകള്‍ നടത്തില്ലെന്ന് പ്രതിജ്ഞയെടുപ്പിക്കലുമൊക്കെയുണ്ടായിട്ടും ഇക്കാര്യത്തില്‍ കാര്യമായ മാറ്റം ഉണ്ടാവാത്ത സാഹചര്യത്തിലാണ് അധികൃതർ കടുത്ത നടപടികളുമായി മുന്നോട്ട് വന്നത്. സ്വകാര്യ ട്യൂഷന്‍ നടത്തുന്ന അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കാനായി രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ വിവരങ്ങളും ഇവരുടെ സിവില്‍ ഐഡി പകര്‍പ്പുകളും ഒപ്പം അനധികൃത ട്യൂഷന്‍ കേന്ദ്രങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങളും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...