ദോഹ: വന്ദേ ഭാരത് മിഷന്റെ ഭാഗമായി ദോഹയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ആദ്യ വിമാനം നാളെ പുറപ്പെടുമെന്ന് റിപ്പോർട്ട്. ഇന്നലെ റദ്ദാക്കിയ വിമാനമാണ് ബുധനാഴ്ച എത്തുന്നത്. നാളെ രാത്രി 7 മണിയ്ക്ക് പുറപ്പെടുന്ന വിമാനം ബുധനാഴ്ച പുലർച്ചെ 12:40 ന് തിരുവനന്തപുരത്ത് എത്തും.
Also read: തമിഴ്നാട്ടിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ ചുട്ടുകൊന്നു; രണ്ടുപേർ അറസ്റ്റിൽ
ചില സാങ്കേതിക കാരണങ്ങളാലാണ് അവസാന നിമിഷം വിമാനം റദ്ദു ചെയ്തതെന്ന് അധികൃതർ അറിയിച്ചിരുന്നു. കോഴിക്കോട്ടേക്ക് ആളുകളെ കൊണ്ടുവന്ന അതേ വിമാനമായിരുന്നു തിരുവനന്തപുരത്തേക്കും സർവീസ് നടത്തേണ്ടിയിരുന്നത്. പക്ഷേ ഈ വിമാനത്തിന് ദോഹയിൽ ഇറങ്ങാൻ അനുമതി ലഭിക്കാത്തതിനാലാണ് സർവീസ് മുടങ്ങിയത്.
Also read: ഗോൾഫ് കളിക്കാരി പെഗിയുടെ hot ചിത്രങ്ങൾ കാണാം...
ടിക്കറ്റ് ചാർജ്ജ് ഈടാക്കുന്നതിനാലാണ് ഖത്തർ അനുമതി നിഷേധിച്ചതെന്നും ഒരു സൂചനയുണ്ട്. ടിക്കറ്റ് ചാർജ്ജ് ഈടാക്കിയാൽ പിന്നെ കൊമേഴ്സ്യൽ ഫ്ലൈറ്റ് ആയി കണക്കാക്കേണ്ടിവരുമെന്നതാണ് കാരണം.
ഇന്ത്യൻ വ്യോമയാന മന്ത്രാലയവും ഖത്തർ അധികൃതരും നടത്തിയ ചർച്ചകളെ തുടർന്നാണ് സർവീസ് പുനരാരംഭിക്കാൻ തീരുമാനമായത്.