ദുബൈ: അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് ദുബൈ എമിറേറ്റ്സ് ഇകെ 521 വിമാനത്തിലെ പൈലറ്റും ദുബായ് എയര്‍പോര്‍ട്ട് അധികൃതരും നടത്തിയ സംഭാഷണത്തിന്‍റെ ഓഡിയോ പുറത്ത്. അപകടം നടക്കുന്നതിനു നിമിഷങ്ങള്‍ക്ക് മുന്‍പുള്ള സംഭാഷണത്തില്‍ എന്തൊക്കെ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ ചോദിക്കുന്നതു കേള്‍ക്കാം.
തീയണയ്ക്കാനും മറ്റു സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും റണ്‍വേയില്‍ കൂടി സഞ്ചരിക്കാന്‍ നിര്‍ദേശിക്കുന്നതും ഓഡിയോയിലുണ്ട്. വിമാനം 2000 അടി താഴ്ന്നുവെന്നും ലാന്‍ഡിങ്ങിനു തയാറെടുക്കുകയാണെന്നും പൈലറ്റു വെളിപ്പെടുത്തുമ്പോള്‍ 4000 അടി ഉയരത്തിലേക്ക് പറക്കാന്‍ അധികൃതര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, ഈ നിര്‍ദേശത്തിന് ശേഷം നിമിഷങ്ങള്‍ക്കകം വിമാനം ലാന്‍ഡു ചെയ്തു. തുടര്‍ന്നു ടാക്‌സിവേയിലൂടെ നീങ്ങാനുള്ള നിര്‍ദേശം അധികൃതര്‍ നല്‍കുന്നതു കേള്‍ക്കാം. വിമാനാപകടത്തിന്‍റെ കാരണം കണ്ടുപിടിക്കാന്‍ ഈ ഓഡിയോ നിര്‍ണായക തെളിവാകുമെന്നാണു പ്രതീക്ഷ.