Dubai: ക്ലബിൽ കണ്ട യുവാവിനൊപ്പം വീട്ടിലെത്തി പണവും സ്വർണവും തട്ടിയെടുത്ത യുവതിക്ക് കിട്ടി തടവുശിക്ഷ

യുവാവിൽ നിന്നും കാമുകി മോഷ്ടിച്ച സ്വർണമാല വിൽക്കാനായി കാമുകൻ സ്വര്ണക്കടയിൽ എത്തിയായപ്പോഴാണ് പിടി വീണത്

Written by - Zee Malayalam News Desk | Last Updated : Oct 10, 2022, 07:44 PM IST
  • ക്ലബിൽ കണ്ട യുവാവിനൊപ്പം വീട്ടിലെത്തി പണവും സ്വർണവും തട്ടിയെടുത്ത യുവതിക്ക് തടവുശിക്ഷ
Dubai: ക്ലബിൽ കണ്ട യുവാവിനൊപ്പം വീട്ടിലെത്തി പണവും സ്വർണവും തട്ടിയെടുത്ത യുവതിക്ക് കിട്ടി തടവുശിക്ഷ

ദുബൈ: നിശാ ക്ലബ്ബില്‍ വെച്ചു പരിചയപ്പെട്ട യുവാവിന്റെ വീട്ടിലെത്തി പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ യുവതിക്ക് മൂന്നു മാസം തടവുശിക്ഷ വിധിച്ച് കോടതി.   സംഭവം നടന്നത് ദുബൈയിലാണ്. അമേരിക്കക്കാരനായ യുവാവിന്റെ പക്കല്‍ നിന്നും 1,000 ദിര്‍ഹവും 8,000 ദിര്‍ഹം വിലവരുന്ന സ്വര്‍ണമാലയും കവര്‍ന്ന കേസിലാണ് ആഫ്രിക്കന്‍ യുവതിക്ക് കോടതി ശിക്ഷ വിധിച്ചത്.

Also Read: ബുർജീൽ ഹോൾഡിങ്‌സ് അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തു; ആദ്യ ദിനം വിപണിയിൽ മികച്ച പ്രതികരണം, ഓഹരിവില ഉയർന്നത് 2.40 ദിർഹം വരെ

യുവാവിൽ നിന്നും മോഷ്ടിച്ച സ്വര്‍ണമാല യുവതി തന്റെ കാമനുകന് നൽകിയിരുന്നു. ഇയാള്‍ ഇത് ഉരുക്കി ദുബൈയിലെ ഗോള്‍ഡ് മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ ശ്രമിച്ചതാണ് കേസിന്റെ ചുരുളഴിഞ്ഞത്. കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ ജൂലൈയിലാണ്.  നിശാ ക്ലബ്ബില്‍ വെച്ച് പരിചയപ്പെട്ട യുവതിയെ വീട്ടിലേക്ക് ക്ഷണിച്ചെന്നും പിറ്റേന്ന് രാവിലെ നോക്കിയപ്പോഴാണ് തന്റെ പണവും സ്വര്‍ണമാലയും നഷ്ടപ്പെട്ടെന്നുള്ള വിവരം അറിയുന്നതെന്നും അമേരിക്കക്കാരന്‍ പോലീസിൽ പരാതി നൽകിയിരുന്നു. മാത്രമല്ല താന്‍ ഉണരുന്നതിന് മുമ്പ് തന്നെ യുവതി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെന്നും ഇയാള്‍ പോലീസില്‍ അറിയിച്ചിരുന്നു. 

Also Read: അടുത്തിരുന്നതും പെൺകുട്ടിയെ പിടിച്ച് ചുംബിച്ച് കുരങ്ങ്..! വീഡിയോ വൈറൽ

ഇതിനിടയിൽ തന്റേതാണെന്ന് തെളിയിക്കുന്ന രേഖകളൊന്നുമില്ലാതെ ആഫ്രിക്കന്‍ സ്വദേശിയായ ഒരു യുവാവ് ഉരുക്കിയ സ്വര്‍ണം വില്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന വിവരം പോലീസിന് ലഭിക്കുകയും തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.  ശേഷം ഇയാളെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഈ സ്വർണ മാല കാമുകി തന്നതാണെന്ന് ഇയാള്‍ പോലീസിനെ അറിയിച്ചത്.  ഇതോടെ പോലീസ് ആഫ്രിക്കന്‍ യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News