Kuwait News: മസാജ് സെന്ററുകളിൽ റെയ്‌ഡ്‌; 8 പ്രവാസികൾ അറസ്റ്റിൽ!

Kuwait: ആറ് മസാജ് പാര്‍ലറുകളിലാണ് റെയ്ഡ് നടന്നത്.  സംഭവത്തിൽ എട്ട് പ്രവാസികളെ അറസ്റ്റ് ചെയ്തു.  

Written by - Zee Malayalam News Desk | Last Updated : May 8, 2023, 08:52 PM IST
  • കുവൈത്തിലെ പുരുഷന്മാരുടെ മസാജ് സെന്ററുകളില്‍ റെയ്ഡ്
  • ആറ് മസാജ് പാര്‍ലറുകളിലാണ് റെയ്ഡ് നടന്നത്
  • സംഭവത്തിൽ എട്ട് പ്രവാസികളെ അറസ്റ്റ് ചെയ്തു
Kuwait News: മസാജ് സെന്ററുകളിൽ റെയ്‌ഡ്‌; 8 പ്രവാസികൾ അറസ്റ്റിൽ!

കുവൈത്ത്: കുവൈത്തിലെ പുരുഷന്മാരുടെ മസാജ് സെന്ററുകളില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ റെയ്ഡ്. ആറ് മസാജ് പാര്‍ലറുകളിലാണ് റെയ്ഡ് നടന്നത്.  സംഭവത്തിൽ എട്ട് പ്രവാസികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട പ്രസ്‍താവനയില്‍ വ്യക്തമാക്കുന്നു.  

Also Read: Drugs Seized in Saudi Arabia: സൗദിയിൽ വൻ മയക്കുമരുന്ന് വേട്ട; ഏഴംഗ സംഘം പിടിയിൽ

ഇവര്‍ക്കെതിരെ സാമൂഹിക സദാചാര മര്യാദകള്‍ ലംഘിച്ചെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. തുടര്‍ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.

ചട്ട ലംഘനം: സൗദിയിൽ ഒരാഴ്ചക്കിടെ പിടിയിലായത് 11000 പ്രവാസികൾ

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ സൗദി അറേബ്യയില്‍ താ​മ​സം, തൊ​ഴി​ൽ, അ​തി​ർ​ത്തി സു​ര​ക്ഷ തുടങ്ങീ ച​ട്ടം ലം​ഘി​ച്ച 11,000 ത്തി​ല​ധി​കം പേ​രെ സൗദി ആ​ഭ്യ​ന്ത​ര ​മ​ന്ത്രാ​ല​യം അറസ്റ്റു ചെയ്തു.  ഇ​വ​രി​ൽ 5,800 പേ​ർ താ​മ​സ നി​യ​മം ലം​ഘി​ച്ച​വ​രും 4,000 ത്തോ​ളം പേ​ർ അ​തി​ർ​ത്തി സു​ര​ക്ഷാ നിയമ ലം​ഘ​നം ന​ട​ത്തി​യ​വ​രു​മാ​ണ്. കൂടാതെ 1200 ഓ​ളം പേ​ർ തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​ത്തി​നും പി​ടി​യി​ലാ​യിട്ടുണ്ട്.

Also Read: Shani Vakri 2023: ശനി വക്രഗതിയിലേക്ക്; ഈ രാശിക്കാരുടെ ജീവിതം മാറി മറിയും

അ​ന​ധി​കൃ​ത​മാ​യി സൗദിയിലേക്ക് അ​തി​ർ​ത്തി ക​ടന്ന് പ്രവേശിക്കാന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ 838 പേ​ർ അ​റ​സ്റ്റി​ലായിട്ടുണ്ട്. ഇ​വ​രി​ൽ പകുതിയിൽ കൂടുതൽ പേർ എ​ത്യോ​പ്യ​ക്കാ​രും 27 ശ​ത​മാ​നത്തോളം പേര്‍ യെ​മ​ൻ പൗ​ര​ന്മാ​രും 15 ശ​ത​മാ​നം പേര്‍ മ​റ്റു രാ​ജ്യ​ക്കാ​രു​മാ​ണ്.  ഇതിനു പുറമെ 30 പേ​ർ സൗദിയുടെ അ​തി​ർ​ത്തി ക​ട​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​തി​ൽ അ​റ​സ്റ്റി​ലാ​യിട്ടുണ്ട്.  ഇതിനിടയിൽ താ​മ​സ, ജോ​ലി, അ​തി​ർ​ത്തി സു​ര​ക്ഷാ നി​യ​മ​ലം​ഘ​ക​ർ​ക്ക് സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യ 19 പേ​രെ​യും അ​റ​സ്റ്റ് ചെ​യ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News