UAE: യുഎഇയിൽ ആദ്യ പകുതിയിലെ സ്വദേശിവത്കരണ സമയപരിധി അവസാനിച്ചു

Emiratisation Deadline: അമ്പതോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ ജൂണ്‍ 30 ഓടെ വിദഗ്ധ തൊഴില്‍ വിഭാഗത്തിലെ സ്വദേശികളുടെ എണ്ണത്തില്‍ ഒരു ശതമാനം വളര്‍ച്ച കൈവരിക്കണമെന്നായിരുന്നു നിബന്ധന. 

Written by - Zee Malayalam News Desk | Last Updated : Jul 1, 2024, 08:06 PM IST
  • യുഎഇയിൽ ആദ്യ പകുതിയിലെ സ്വദേശിവത്കരണ സമയപരിധി അവസാനിച്ചു
  • നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് ഇന്ന് മുതല്‍ പിഴ ഈടാക്കുമെന്നാണ് റിപ്പോർട്ട്
UAE: യുഎഇയിൽ ആദ്യ പകുതിയിലെ സ്വദേശിവത്കരണ സമയപരിധി അവസാനിച്ചു

അബുദാബി: യുഎഇയിൽ ഈ വര്‍ഷം ആദ്യ പകുതിയിലെ സ്വദേശിവത്കരണം നടപ്പാക്കാനുള്ള സമയപരിധി ഞായറാഴ്ചയോടെ  അവസാനിച്ചതായി റിപ്പോർട്ട്. 

Also Read: ബഹ്റൈനിൽ ഉച്ചവിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ

 

അമ്പതോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ ജൂണ്‍ 30 ഓടെ വിദഗ്ധ തൊഴില്‍ വിഭാഗത്തിലെ സ്വദേശികളുടെ എണ്ണത്തില്‍ ഒരു ശതമാനം വളര്‍ച്ച കൈവരിക്കണമെന്നായിരുന്നു നിബന്ധന. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് ഇന്ന് മുതല്‍ പിഴ ഈടാക്കുമെന്നാണ് റിപ്പോർട്ട്.  സ്വദേശികളായ ജീവനക്കാരുടെ എണ്ണത്തിൽ നിർദേശിച്ച വർധനവ് വരുത്താത്ത സ്വകാര്യ മേഖലയിലെ കമ്പനികളിൽ ഇന്ന് മുതൽ പരിശോധന ആരംഭിക്കുകയും. നിയമം ലംഘിച്ചവരിൽ നിന്നും 8000 ദിർഹമെങ്കിലും പിഴ ചുമത്തുമെന്നും. എല്ലാ മാസവും പിഴയുണ്ടാകുമെന്നുമാണ് റിപ്പോർട്ട്.  

Also Read: കളിയിക്കാവിള കൊലപാതകം; രണ്ടാം പ്രതി സുനിൽ പിടിയിൽ

 

യുഎഇയുടെ സ്വദേശിവത്ക്കരണ ലക്ഷ്യം വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. രണ്ട് ശതമാന വർധനവാണ് ഈ വർഷം പൂർത്തിയാകുന്നതോടെ ഇവർ കൈവരിക്കേണ്ടത്. സ്വകാര്യ സ്ഥാപനങ്ങളിലും കമ്പനികളിലും 2026 അവസാനത്തോടെ 10 ശതമാനം സ്വദേശിവൽക്കരണമാണ് യുഎഇയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ്  ഓരോ ആറുമാസവും ഒരു ശതമാനം വെച്ച്,  വർഷത്തിൽ രണ്ടു ശതമാനം വീതം അധികം സ്വദേശികളെ നിയമിക്കുന്നത്.

Also Read: വ്യാഴ ചന്ദ്ര സംഗമം സൃഷ്ടിക്കും ഗജകേസരി യോഗം; നാളെ മുതൽ ഈ രാശിക്കാർക്ക് ഭാഗ്യമഴ!

 

സ്വകാര്യ സ്ഥാപനങ്ങൾ സ്വദേശികളുടെ ഡിജിറ്റൽ തൊഴിൽ ബാങ്കായ നാഫിസിൽ നിന്നുമാണ് സ്വദേശികളെ നിയമിക്കേണ്ടത്. ഇരുപതിനായിരത്തോളം സ്വകാര്യ സ്ഥാപനങ്ങളിലായി 97,000 ത്തോളം സ്വദേശികളെയാണ് ഇത്തരത്തിൽ ഇതുവരെ നിയമിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News