റാപ്പിഡ് റെസ്പോന്‍സ് മെഡിക്കല്‍ സംഘം കുവൈറ്റില്‍;നാട് കടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് നാട്ടിലെത്താന്‍ വഴി തുറക്കുന്നു!

കുവൈറ്റിലെ നാട് കടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്ക് നാട്ടിലെത്തുന്നതിനുള്ള വഴിതുറക്കുന്നു.

Last Updated : Apr 12, 2020, 11:20 PM IST
റാപ്പിഡ് റെസ്പോന്‍സ് മെഡിക്കല്‍ സംഘം കുവൈറ്റില്‍;നാട് കടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് നാട്ടിലെത്താന്‍ വഴി തുറക്കുന്നു!

കുവൈറ്റ് സിറ്റി:കുവൈറ്റിലെ നാട് കടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്ക് നാട്ടിലെത്തുന്നതിനുള്ള വഴിതുറക്കുന്നു.
ഇന്ത്യയില്‍ നിന്നുള്ള റാപ്പിഡ് റെസ്പോന്‍സ് മെഡിക്കല്‍ സംഘം കുവൈറ്റില്‍ എത്തിയതോടെ ഇന്ത്യക്കാരുടെ കൊറോണ പരിശോധന പൂര്‍ത്തിയാക്കി 
നാട്ടിലേക്ക് മടങ്ങി പോകാനാകുമെന്നാണ് പ്രതീക്ഷ,

കുവൈറ്റില്‍ നിന്ന് കഴിഞ്ഞമാസം 340 തടവുകാരെ നാട് കടത്താനുള്ള നീക്കം അവസാന നിമിഷം മുടങ്ങുകയായിരുന്നു.കൊറോണ വൈറസ്‌ 
വ്യാപിക്കുന്ന സാഹചര്യത്തില്‍ കൊറോണ പരിശോധന സര്‍ട്ടിഫിക്കറ്റ് ഹാജരാകാതെ യാത്രയ്ക്ക് അനുമതി നല്‍കില്ല എന്ന് ഇന്ത്യ നിലപാട് 
സ്വീകരിച്ചിരുന്നു.ഇതേ തുടര്‍ന്ന് നാട് കടത്തല്‍ നടപടികള്‍ കുവൈറ്റ് നിര്‍ത്തിവെയ്ക്കുകയായിരുന്നു.

ഇന്ത്യയില്‍ നിന്നുള്ള റാപ്പിഡ് റെസ്പോന്‍സ് മെഡിക്കല്‍ സംഘം കുവൈറ്റില്‍ എത്തിയതോടെ പരിശോധനകള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് 
മടങ്ങാം എന്നാണ് പ്രവാസികളുടെ പ്രതീക്ഷ,കുവൈറ്റില്‍ സമ്പൂര്‍ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായാണ് വിവരം.

Also Read:കൊറോണയെ പ്രതിരോധിക്കുന്നതിന് ഇന്ത്യന്‍ സംഘം കുവൈറ്റില്‍

കുവൈറ്റ് ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അല്‍ സനെഹ് തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന നാട് കടത്തല്‍ 
കേന്ദ്രങ്ങളില്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്.
കുവൈറ്റും ഇന്ത്യയുമായി വിദേശകാര്യ മന്ത്രാലയ തലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതായാണ് വിവരം.

Trending News