Kuwait: സ്വദേശിവത്കരണം ശക്തമാക്കി കുവൈത്ത്, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നും പ്രവാസികളെ പിരിച്ചുവിടുന്നു

കുവൈത്ത് സ്വദേശിവത്കരണം  ശക്തമാക്കിയതോടെ ലക്ഷക്കണക്കിന്‌ പ്രവാസികളുടെ തൊഴില്‍ പ്രതിസന്ധിയില്‍...  

Written by - Zee Malayalam News Desk | Last Updated : Feb 2, 2022, 08:53 PM IST
  • സ്വദേശിവത്കരണം നടപ്പാക്കുന്നതിന്‍റെ ഭാഗമായി പ്രവാസികളെ കൂട്ടമായി പിരിച്ചുവിടുകയാണ് കുവൈത്ത്.
  • 454 പ്രവാസി ജീവനക്കാരെയാണ് കുവൈത്ത് വൈദ്യുതി മന്ത്രാലയം കൂട്ടത്തോടെ പിരിച്ചു വിട്ടത്.
Kuwait: സ്വദേശിവത്കരണം  ശക്തമാക്കി കുവൈത്ത്, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നും പ്രവാസികളെ  പിരിച്ചുവിടുന്നു

Kuwait City: കുവൈത്ത് സ്വദേശിവത്കരണം  ശക്തമാക്കിയതോടെ ലക്ഷക്കണക്കിന്‌ പ്രവാസികളുടെ തൊഴില്‍ പ്രതിസന്ധിയില്‍...  

സ്വദേശിവത്കരണം നടപ്പാക്കുന്നതിന്‍റെ ഭാഗമായി  പ്രവാസികളെ കൂട്ടമായി  പിരിച്ചുവിടുകയാണ്  കുവൈത്ത്.  454 പ്രവാസി ജീവനക്കാരെയാണ് കുവൈത്ത് വൈദ്യുതി മന്ത്രാലയം കൂട്ടത്തോടെ പിരിച്ചു വിട്ടത്.  സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നും പ്രവാസികളെ പിരിച്ചുവിട്ട് സ്വദേശികളെ നിയമിക്കാനുള്ള പുതിയ നിയമത്തിന്‍റെ  ഭാഗമായാണ് ഈ നടപടി.  ഇവര്‍ക്കു പകരമായി സ്വദേശി ജീവനക്കാരെ നിയമിക്കുമെന്ന്  എണ്ണ, വൈദ്യുതി മന്ത്രിയും  ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ ഡോ. മുഹമ്മദ്‌ അല്‍ ഫാരിസ്‌ അറിയിച്ചു.

Also Read: Job Loss : സൗദി അറേബ്യയില്‍ പത്തര ലക്ഷം പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെട്ടു

കൂടാതെ, സ്വകാര്യ മേഖലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലും അടിയന്തിരമായി 30% സ്വദേശിവത്കരണം നടപ്പിലാക്കേണ്ടി വരുമെന്നും  അദ്ദേഹം പറഞ്ഞു.  

പുതിയ നിയമം അനുസരിച്ച് രാജ്യത്തെ മുഴുവന്‍  സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഈ വര്‍ഷം അവസാനത്തോടെ സ്വദേശി വത്ക്കരണം  പൂര്‍ത്തിയാക്കാനാണ്  കുവൈത്ത് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളെ കൂടാതെ,  സ്വകാര്യ മേഖലയിലെ IT, പബ്ലിക് റിലേഷന്‍സ്, മറൈന്‍, അഡ്മിനിസ്ട്രെഷന്‍ തുടങ്ങിയ മേഖലകളിലും  സ്വദേശിവത്കരണം നടപ്പാക്കും.  

Also Read: Qatar COVID Vaccination | ഖത്തറിൽ 5 വയസിന് മുകളിലുള്ള കുട്ടികൾക്ക് കോവിഡ് വാക്സിനേഷൻ ആരംഭിച്ചു

സര്‍ക്കാര്‍, പൊതുമേഖലയിലും, എണ്ണ മേഖലയിലും സമ്പൂര്‍ണ്ണ സ്വദേശിവത്കരണം  നടപ്പാക്കുന്നതോടെ മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും.  നടപ്പാക്കിവരുന്ന പരിഷ്ക്കാരങ്ങള്‍ അനുസരിച്ച് 2025 ഓടെ നിലവിലുള്ള വിദേശ ജനസംഖ്യ നേര്‍ പകുതിയാകും എന്നാണ് പുതിയ പഠന റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്.

അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച്  ആറു മാസം മുന്‍പ് 25% ആയിരുന്ന തൊഴിലില്ലായ്മ നിരക്ക് 32% ആയി  ഉയര്‍ന്നിരുന്നു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News