Riyadh: ലൈംഗിക പീഡനക്കേസില്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ച് സൗദി കോടതി. യുവതിയെ ശല്യം ചെയ്‍തതിന് ശിക്ഷിക്കപ്പെട്ട യുവാവിനെ പേരെടുത്തുപറഞ്ഞ് അപമാനിക്കാനാണ് കോടതി നല്‍കിയിരിയ്ക്കുന്ന ഉത്തരവ്.
വിചാരണയ്ക്ക് ശേഷം കോടതി വിധിച്ച ജയില്‍ ശിക്ഷയ്‍ക്കും പിഴയ്‍ക്കും പുറമേയാണ് കുറ്റവാളിയുടെ പേരും മറ്റ് വിവരങ്ങളും പ്രതിയുടെ ചിലവില്‍തന്നെ പത്രങ്ങളിലും മറ്റ് മാധ്യമങ്ങളിലും പ്രസിദ്ധപ്പെടുത്താന്‍ കോടതി ഉത്തരവിട്ടത്. മദീനയിലെ ക്രിമിനല്‍ കോടതിയാണ് (Criminal court) ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതാദ്യമായാണ് സൗദി അറേബ്യയില്‍ ഇത്തരമൊരു വിധി പ്രസ്‍താവിക്കപ്പെടുന്നത്.
അശ്ലീല പദപ്രയോഗങ്ങളിലൂടെ ഒരു യുവതിയെ ശല്യം ചെയ്‍ത യാസര്‍ അല്‍ മുസ്‍ലിം അല്‍ അറാവി എന്നയാളിന് കോടതി എട്ട് മാസം ജയില്‍ ശിക്ഷയും 5000 റിയാല്‍ പിഴയുമാണ് വിധിച്ചത്. ഇതിന് പുറമെയാണ് കുറ്റവാളിയുടെ ചിലവില്‍ സ്വന്തം വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.
ലൈംഗിക പീഡനക്കേസുകളില്‍ (Sexual Harassment) കുറ്റവാളികളുടെ ശിക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായി അടുത്തിടെ നിയമം പരിഷ്ക്കരിച്ചിരുന്നു. ഇത്തരം കുറ്റവാളികളുടെ വിവരങ്ങള്‍ പുറത്തുവിടാനും സമൂഹത്തില്‍ അവരെ അപമാനിതരാക്കാനും അനുവദിക്കുന്ന നിയമത്തിന് അടുത്തിടെ സൗദി മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.
ലൈംഗിക പീഡനം തെളിഞ്ഞാല്‍ കുറ്റവാളിയുടെ പേരും മറ്റ് വിവരങ്ങളുമെല്ലാം പത്രങ്ങളിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും പ്രസിദ്ധപ്പെടുത്താന്‍ അനുവദിക്കുന്നതാണ് പുതിയ നിയമം. ഈ നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം ആദ്യമായി പുറപ്പെടുവിക്കപ്പെടുന്ന കോടതി വിധിയാണ് രാജ്യത്ത് കഴിഞ്ഞ ദിവസമുണ്ടായത്.
2021 ജനുവരിയിലാണ് ലൈംഗിക പീഡനത്തിനെതിരായ നിയമത്തില്‍ മാറ്റം വരുത്തിയത്. എന്നാല്‍, ഒപ്പം തന്നെ വ്യാജ ലൈംഗിക പരാതികള്‍ ഉന്നയിക്കുന്നവര്‍ക്കെതിരായ നിയമങ്ങളും കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.
ലൈംഗിക പീഡനക്കേസുകളില്‍ ഇരയേക്കാള്‍ കൂടുതല്‍ നിയമ പരിരക്ഷ കുറ്റവാളിയ്ക്ക് ലഭിക്കുന്ന രാജ്യങ്ങളാണ് ഇന്ന് ലോകത്ത് അധികവും. ആ സാഹചര്യത്തില്‍ സൗദി അറേബ്യ നിയമങ്ങളില്‍ നടത്തിയിരിയ്ക്കുന്ന മാറ്റങ്ങള്‍ സ്വാഗതാര്‍ഹമാണ്....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA