വിസിറ്റ് വീസ അനുവദിക്കുന്നത് നിർത്തി കുവൈത്ത്; പുതിയ നിയമം പ്രാബല്യത്തിൽ

കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യങ്ങൾ അറിയിച്ചത്

Written by - Zee Malayalam News Desk | Last Updated : Jun 28, 2022, 05:09 PM IST
  • തിങ്കളാഴ്ച മുതൽ നിയമം പ്രാബല്യത്തിൽ വന്നു
  • ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെയാണ് നടപടി
  • 500 ദീനാറിന് മുകളില്‍ ശമ്പളം ഉള്ളവര്‍ക്ക് മാത്രമാണ് ഇവ നല്‍കിയിരുന്നത്
വിസിറ്റ് വീസ അനുവദിക്കുന്നത് നിർത്തി കുവൈത്ത്; പുതിയ നിയമം പ്രാബല്യത്തിൽ

കുവൈത്ത് : ഫാമിലി വീസ, ടൂറിസ്റ്റ് വീസ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിസിറ്റ് വീസകളും അനുവദിക്കുന്നത് കുവൈത്ത് നിർത്തി. തിങ്കളാഴ്ച മുതൽ നിയമം പ്രാബല്യത്തിൽ വന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെയാണ് നടപടി. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹ്മ്മദ് അൽ സാബിന്റെ നിർദേശ പ്രകാരമാണ് നടപടി. താമസകാര്യ വകുപ്പിന് വീസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ആക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്ന് മന്ത്രാലയം വാർത്താ കുറിപ്പിൽ അറിയിച്ചു.

നിലവില്‍ ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയുടെ പ്രത്യേക അനുമതിയോടെ നിയന്ത്രിതമായി മാത്രമേ കുടുംബ-സന്ദര്‍ശക വിസ അനുവദിച്ചിരുന്നുള്ളൂ. 500 ദീനാറിന് മുകളില്‍ ശമ്പളം ഉള്ളവര്‍ക്ക് മാത്രമാണ് ഇവ നല്‍കിയിരുന്നത്. ഇതാണ് താല്‍ക്കാലികമായി നിര്‍ത്തിയത്. അതേ സമയം വാണിജ്യ സന്ദര്‍ശക വിസ അനുവദിക്കുന്നത് നിര്‍ത്തിയിട്ടില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News