ദമാമിൽ തെരുവിലെറിയപ്പെട്ട യുവതിക്ക് ആശ്രയമായി മലയാളി സാമൂഹിക പ്രവർത്തകർ

ഒരു മാസം മുൻപാണ് ദമാമിലെ ഒരു സൗദി ഭവനത്തിൽ വീട്ടുജോലിക്കാരിയായി ജ്യോതി എത്തിയത്. എന്നാൽ രണ്ടാഴ്ച കഴിഞ്ഞപ്പോൾ പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാകാതെ ജ്യോതി മാനസിക സമ്മർദ്ദത്തിലായി. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇവർ മാനസിക രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങി.  

Written by - Ajay Sudha Biju | Edited by - Priyan RS | Last Updated : May 15, 2022, 11:29 AM IST
  • ഒരു മാസം മുൻപാണ് ദമാമിലെ ഒരു സൗദി ഭവനത്തിൽ വീട്ടുജോലിക്കാരിയായി ജ്യോതി എത്തിയത്.
  • കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇവർ മാനസിക രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങി.
  • പിന്നീട് ആ വീട്ടിൽ നിന്നും പുറത്തുചാടിയ ജ്യോതി തെരുവിലൂടെ അലഞ്ഞു നടന്നു.
ദമാമിൽ തെരുവിലെറിയപ്പെട്ട യുവതിക്ക്  ആശ്രയമായി മലയാളി സാമൂഹിക പ്രവർത്തകർ

ദമാം: മാനസികാസ്വാസ്ഥ്യം കാരണം തെരുവിലെറിയപ്പെട്ട ഇന്ത്യക്കാരിയായ ഗാർഹിക തൊഴിലാളിക്ക് ആശ്രയമായി മലയാളി സാമൂഹിക പ്രവർത്തകർ.  മുംബൈ അന്ധേരി വെസ്റ്റ് സ്വദേശിനിയായ ജ്യോതി രാജേന്ദ്ര ഹർണൽ ആണ് ദമാമിലെ നവയുഗം സാംസ്കാരിക വേദിയുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങിയത്. 

ഒരു മാസം മുൻപാണ് ദമാമിലെ ഒരു സൗദി ഭവനത്തിൽ വീട്ടുജോലിക്കാരിയായി ജ്യോതി എത്തിയത്. എന്നാൽ രണ്ടാഴ്ച കഴിഞ്ഞപ്പോൾ പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാകാതെ ജ്യോതി മാനസിക സമ്മർദ്ദത്തിലായി. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇവർ മാനസിക രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങി. 

Read Also: യുഎഇ പ്രസിഡന്‍റ് ഹിസ് ഹൈനെസ് ഷെയ്ഖ് ഖലീഫ ബിൻ സെയ്ദ് അൽ നഹ്യാൻ അന്തരിച്ചു

പിന്നീട് ആ വീട്ടിൽ നിന്നും പുറത്തുചാടിയ ജ്യോതി തെരുവിലൂടെ അലഞ്ഞു നടന്നു. ഇതുകണ്ട സൗദി പോലീസ് അവരെ ദമാം വനിത അഭയകേന്ദ്രത്തിൽ പാർപ്പിച്ചു.  വനിത അഭയകേന്ദ്രത്തിൽ വെച്ചും ജ്യോതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായി. എത്രയും വേഗം നാട്ടിൽ പോകണമെന്ന് പറഞ്ഞ് ഇവർ ബഹളം ഉണ്ടാക്കുകയും ഇവിടെയുള്ള അന്തേവാസികളോട് അക്രമാസക്തമായി പെരുമാറുകയും ചെയ്തു.  

ഇതിനെത്തുടർന്നാണ് നവയുഗം ജീവകാരുണ്യ പ്രവർത്തകരെ വനിതാ അഭയ കേന്ദ്രത്തിലെ അധികാരികൾ വിവരം ധരിപ്പിക്കുന്നത്. ഈദ് അവധി കഴിഞ്ഞ ഉടൻ തന്നെ വനിത അഭയകേന്ദ്രം അധികാരികൾ ജ്യോതിയുടെ ഫൈനൽ എക്സിറ്റ് അടിച്ചു നൽകി. തുടർന്ന് നവയുഗം കുടുംബവേദി ജ്യോതിയ്ക്ക് വിമാനടിക്കറ്റ് എടുത്തു നൽകി. നിയമനടപടികൾ പൂർത്തിയാക്കിയതിന് ശേഷം ദമാം വിമാനത്താവളം വഴി ജ്യോതി മുംബൈയിലേക്ക് മടങ്ങി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News