Kuwait News: മതിയായ രേഖകളില്ല; 62 ശ്രീലങ്കൻ പൗരന്മാരെ കുവൈത്തിൽ നിന്നും നാടുകടത്തി

Kuwait News: ഇവരിൽ 59 പേര്‍ ഗാര്‍ഹിക തൊഴിലാളികളായിരുന്നു. ഗാര്‍ഹിക സേവന തൊഴിലുകളിലെ കരാറുകള്‍ അവസാനിച്ച ശേഷവും ഇവർ കുവൈത്തില്‍ വിവിധ ജോലികള്‍ ചെയ്ത് വരികയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Aug 3, 2023, 08:03 PM IST
  • മതിയായ രേഖകളില്ലാതെ താമസിച്ച 62 ശ്രീലങ്കൻ പൗരന്മാരെ നാടുകടത്തി
  • ഈ വിവരം കുവൈത്തിലെ ശ്രീലങ്കന്‍ എംബസിയാൻ അറിയിച്ചത്
Kuwait News: മതിയായ രേഖകളില്ല; 62 ശ്രീലങ്കൻ പൗരന്മാരെ കുവൈത്തിൽ നിന്നും നാടുകടത്തി

കുവൈത്ത്: മതിയായ രേഖകളില്ലാതെ താമസിച്ച 62 ശ്രീലങ്കൻ പൗരന്മാരെ നാടുകടത്തി.  ഈ വിവരം കുവൈത്തിലെ ശ്രീലങ്കന്‍ എംബസിയാൻ അറിയിച്ചത്.  ഇവർ അനധികൃതമായി താത്കാലിക പാസ്‌പോർട്ടിൽ താമസിച്ചു വരികയായിരുന്നു.   ഇവിടെ നിന്നും നാടുകടത്തപ്പെട്ടവർ നിലവായിൽ കടുനായകെ ബണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതായി ശ്രീലങ്കന്‍ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Also Read: WhatsApp Heart Emoji Case: വാട്ട്‌സ്ആപ്പിൽ ഇനി ഹാർട്ട് ഇമോജി അയച്ചാൽ കേസ്; അഞ്ച് വർഷം വരെ തടവും പിഴയും

ഇവരിൽ 59 പേര്‍ ഗാര്‍ഹിക തൊഴിലാളികളായിരുന്നു. ഗാര്‍ഹിക സേവന തൊഴിലുകളിലെ കരാറുകള്‍ അവസാനിച്ച ശേഷവും ഇവർ കുവൈത്തില്‍ വിവിധ ജോലികള്‍ ചെയ്ത് വരികയായിരുന്നു.  250 ദിനാർ മാസ ശമ്പളത്തിൽ കുവൈത്തിലെ താൽക്കാലിക ഷെൽട്ടറുകളിലാണ് ഇവർ താമസിച്ചിരുന്നതെന്ന് ശ്രീലങ്കൻ എംബസി വക്താവ് വ്യക്തമാക്കി.

Also Read: Viral Video: പറന്നു.. പറന്ന്.. എങ്ങോട്ടാ? പറന്നുയരുന്ന മയിലിന്‍റെ ദൃശ്യം കണ്ടോ? വീഡിയോ വൈറൽ

കുവൈത്തിലെ ശ്രീലങ്കൻ എംബസി, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ്, ആഭ്യന്തര മന്ത്രാലയം, കോടതികൾ,  മറ്റ് ബന്ധപ്പെട്ട അതോറിറ്റികള്‍ എന്നിവയുടെ സഹകരണത്തോടെ താത്കാലിക പാസ്പോര്‍ട്ടുകള്‍ തയാറാക്കി ശ്രീലങ്കയിലേക്ക് തിരിച്ചയക്കുകയായിരുന്നു.  ഇത് കൂടാതെ രണ്ടായിരത്തിലധികം ശ്രീലങ്കൻ ഗാർഹിക തൊഴിലാളികൾ രാജ്യത്തേക്ക് മടങ്ങാൻ കുവൈത്തിലെ ശ്രീലങ്കൻ എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എംബസി വക്താവ് വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News