പഴയ പിക്കപ്പ് വാഹനങ്ങളുടെ പ്രദര്‍ശനം റിയാദില്‍ തുടങ്ങി

1924, 1926 മോഡലുകളാണ് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. 1920 മുതലുള്ള നമ്പര്‍ പ്ലേറ്റുകളുടെ പ്രദര്‍ശനത്തിനായി പ്രത്യേക ഹാളും ഒരുക്കിയിട്ടുണ്ട്.  

Last Updated : Feb 27, 2019, 04:50 PM IST
പഴയ പിക്കപ്പ് വാഹനങ്ങളുടെ പ്രദര്‍ശനം റിയാദില്‍ തുടങ്ങി

റിയാദ്: പഴയ പിക്കപ്പ് വാഹനങ്ങളുടെ പ്രദര്‍ശനം തുടങ്ങി. കിങ് അബ്ദുല്‍ അസീസ് ഒട്ടക മേളയോടനുബന്ധിച്ചാണ് പഴയ പിക്കപ്പുകളുടെ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. വിവിധ കമ്പനികളുടെ 103 വാഹനങ്ങള്‍ പ്രദര്‍ശനത്തിനൊരുക്കിയിട്ടുണ്ട്. 

1924, 1926 മോഡലുകളാണ് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. 1920 മുതലുള്ള നമ്പര്‍ പ്ലേറ്റുകളുടെ പ്രദര്‍ശനത്തിനായി പ്രത്യേക ഹാളും ഒരുക്കിയിട്ടുണ്ട്.

ഒട്ടക മേളയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിനാണ് വിവിധ പ്രദര്‍ശനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ആളുകളെയും നിയോഗിച്ചിട്ടുണ്ട്. ചില വാഹനങ്ങള്‍ പ്രദര്‍ശനത്തിനു മാത്രമാണെന്നും ചിലത് വില്‍പ്പനയ്ക്കുമാണ്. എന്നാലിതുവരെ ഒന്നും വില്‍പ്പന നടത്തിയിട്ടില്ല.

Trending News