Oman: കോവിഡ് വ്യാപനത്തെ ത്തുടര്‍ന്ന് യാത്രാ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായി ഒമാന്‍ നടപ്പാക്കിയ സന്ദര്‍ശന വിസക്കാര്‍ക്കുള്ള പ്രവേശന വിലക്ക് ഒഴിവാക്കി.
ഒമാനിലേക്ക് എല്ലാ വിസക്കാര്‍ക്കും പ്രവേശനം അനുവദിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി (CAA) ആണ് അറിയിച്ചത്. അതനുസരിച്ച് സാധുവായ വിസയുള്ള എല്ലാ വിദേശികള്‍ക്കും ഒമാനിലേക്ക് പ്രവേശിക്കാനാകുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. സുപ്രീം കമ്മിറ്റി വിസാ നിയന്ത്രണം പ്രഖ്യാപിച്ചതിന് മുന്‍പ് അനുവദിച്ച വിസ ഉടമകള്‍ക്കാണ് പ്രവേശനം. തൊഴില്‍, ഫാമിലി, സന്ദര്‍ശന, എക്‌സ്പ്രസ്, ടൂറിസ്റ്റ് വിസകള്‍ ഉള്‍പ്പെടെ എല്ലാ വിസക്കാര്‍ക്കും പ്രവേശനം അനുവദിക്കും.
പ്രവേശന വിലക്ക് ഒഴിവാക്കിയത് സംബന്ധിച്ച് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഒമാനില്‍ സര്‍വീസ് നടത്തുന്ന മുഴുവന്‍ വിമാന കമ്പനികള്‍ക്കും ഇതിനോടകം സര്‍ക്കുലര്‍ കൈമാറിയിരുന്നു.
രാജ്യത്തെ Health Care സംവിധാനത്തെ സമ്മർദ്ദത്തിലാക്കും വിധം കോവിഡ് (Covid-19) കേസുകൾ വർദ്ധിച്ചതിനെത്തുടർന്നാണ് രാജ്യത്തെ കൊറോണ വൈറസ് കമ്മിറ്റി (Corona Virus Committee) പ്രവേശന വിലക്ക് നടപ്പാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. അതനുസരിച്ച് ഏപ്രിൽ 8 മുതൽ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചിരുന്നുള്ളൂ. .
അതേസമയം, കഴിഞ്ഞ കുറെ മാസങ്ങളായി ഒമാനില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്. രണ്ട് ലക്ഷത്തോളം പേര്‍ക്ക് ഇതിനോടകം 1,76,668 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 1,821 പേര്‍ മരിച്ചു.
Also read: കുവൈറ്റിൽ അനധികൃത താമസക്കാർക്ക് അനുവദിച്ച ഭാഗിക പൊതുമാപ്പ് മെയ് 15 വരെ നീട്ടി
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മദാന്‍ വ്രതകാലത്ത് ഒമാനില്‍ രാത്രി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി 9 മുതല്‍ പുലര്‍ച്ചെ 4 വരെയാണ് വിലക്ക്. റമദാന്‍ മാസം മുഴുവന്‍ രാത്രി യാത്രാവിലക്കിനും വ്യാപാര-വാണിജ്യ സ്ഥാപനങ്ങളുടെ അടച്ചിടലിനും സുപ്രീം കമ്മിറ്റിയാണ് തീരുമാനം കൈക്കൊണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.