സൗദി അരാംകോയ്ക്ക് വരുമാനത്തില്‍ 50% ഇടിവ്

  കോവിഡ് പ്രതിസന്ധിയില്‍   സൗദി എണ്ണ കമ്പനി അരാംകോയും...  

Last Updated : Aug 9, 2020, 07:56 PM IST
  • അറ്റാദായത്തില്‍ 50% ഇടിവാണ് അരാംകോ രേഖപ്പെടുത്തിയത്
  • കമ്പനി ഇറക്കിയ പ്രസ്താവന പ്രകാരം 2020 ലെ ആദ്യ ആറു മാസം പിന്നിടുമ്പോള്‍ അറ്റാദായം 23.2 ബില്യണ്‍ ഡോളറാണ്
  • സൗദി അരാംകോയുടെ ഇപ്പോഴത്തെ മൂല്യം 1.76 ട്രില്യണ്‍ ഡോളറാണ്
സൗദി അരാംകോയ്ക്ക്  വരുമാനത്തില്‍ 50% ഇടിവ്

റിയാദ്:  കോവിഡ് പ്രതിസന്ധിയില്‍   സൗദി എണ്ണ കമ്പനി അരാംകോയും...  

അറ്റാദായത്തില്‍ 50%   ഇടിവാണ്  ആരാംകോ രേഖപ്പെടുത്തിയത്.  അര്‍ദ്ധ വാര്‍ഷിക കണക്കാണ് ഇത്.  കോവിഡ് രുത്തിയ സാമ്പത്തിക പ്രതിസന്ധി,  ആഗോള എണ്ണ വിപണിയിലുണ്ടാക്കിയ ഇടിവാണ് അരാംകോ (Aramco)യെയും ബാധിച്ചിരിക്കുന്നത്.

കമ്പനി ഞായറാഴ്ച ഇറക്കിയ ഔദ്യോഗിക പ്രസ്താവന പ്രകാരം 2020 ലെ ആദ്യ ആറു മാസം പിന്നിടുമ്പോള്‍ അറ്റാദായം 23.2 ബില്യണ്‍ ഡോളറാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് കമ്പനിയുടെ അറ്റാദായം 46.6 ബില്യണ്‍ ഡോളറായിരുന്നു.

കമ്പനിയുടെ രണ്ടാം പാദത്തിലെ ലാഭവിവഹിതം 18.75 ബില്യണ്‍ ആണ്. അതേ സമയം രണ്ടാം പാദത്തിലെത്തുമ്പോള്‍ വിപണി മുന്നേറുന്നുണ്ടെന്ന് അരാംകോ പ്രസിഡന്റും സി.ഇ.ഒയുമായ അമിന്‍ നാസര്‍ പറഞ്ഞു.

ഡിസംബറില്‍ വിപണി പരസ്യപ്പെടുത്തിയ ശേഷം അരാംകോ നടത്തുന്ന ആദ്യത്തെ വരുമാന പത്ര സമ്മേളനമാണിത്.

നേരത്തെ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയെന്ന അരാംകോയുടെ സ്ഥാനം ആപ്പിള്‍ സ്വന്തമാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിയതിനു ശേഷം മുതല്‍ ഏറ്റവും വിലപിടിപ്പുള്ള കമ്പനിയായി ലിസ്റ്റ് ചെയ്യപ്പെട്ട സൗദി അരാംകോയുടെ ഇപ്പോഴത്തെ മൂല്യം 1.76 ട്രില്യണ്‍ ഡോളറാണ്.

Trending News