സൌദി അരാംകോ ഇന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങുന്നു

എണ്ണകമ്പനിയായ സൗദി അരാംകോ ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുന്നു. ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് കൂറ്റന്‍ എണ്ണ ശുദ്ധീകരണ ശാല നിര്‍മിക്കുന്നതിനും രാജ്യത്തെ പ്രമുഖ പെട്രോകെമിക്കല്‍ കമ്പനികളുടെ ഓഹരി വാങ്ങാനുമായി മൊത്തം 300 കോടി ഡോളറിന്റെ നിക്ഷേപ പദ്ധതികളാണ് ഇന്ത്യക്കായി  അരാംകോ തയാറാകുന്നത്. സൗദി സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനുമായും ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഊര്‍ജരംഗത്തെ സഹകരണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നാണ് ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ സൗദി അരാംകോ തീരുമാനിച്ചത്.

Last Updated : May 10, 2016, 12:43 AM IST
സൌദി അരാംകോ ഇന്ത്യയിൽ വൻ   നിക്ഷേപത്തിനൊരുങ്ങുന്നു

ദമ്മാം:എണ്ണകമ്പനിയായ സൗദി അരാംകോ ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുന്നു. ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് കൂറ്റന്‍ എണ്ണ ശുദ്ധീകരണ ശാല നിര്‍മിക്കുന്നതിനും രാജ്യത്തെ പ്രമുഖ പെട്രോകെമിക്കല്‍ കമ്പനികളുടെ ഓഹരി വാങ്ങാനുമായി മൊത്തം 300 കോടി ഡോളറിന്റെ നിക്ഷേപ പദ്ധതികളാണ് ഇന്ത്യക്കായി  അരാംകോ തയാറാകുന്നത്. സൗദി സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനുമായും ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഊര്‍ജരംഗത്തെ സഹകരണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നാണ് ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ സൗദി അരാംകോ തീരുമാനിച്ചത്.

കഴിഞ്ഞ മാസം അവതരിപ്പിക്കപ്പെട്ട ‘വിഷന്‍ 2030’ ന്റെ കരടുപദ്ധതിയുടെ അടിസ്ഥാനത്തിലാണ് അരാംകോ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നത്. പ്രതിദിനം 1.2 ദശലക്ഷം ബാരല്‍ സംസ്‌കരണ ശേഷിയുള്ള രാജ്യത്തെ ഏറ്റവും വലിയ റിഫൈനറിയാണ് പരിഗണനയിലുള്ളത്. ദേശസാത്കൃത സ്ഥാപനങ്ങളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയുടെ ആഭിമുഖ്യത്തിലാണ് നിര്‍മാണം. ഒരുലക്ഷം കോടി രൂപയാണ് ഇതിന്റെ ആകെ ചെലവ്. ഇതാണ് സൗദി അരാംകോ സഹകരിക്കാന്‍ ആലോചിക്കുന്ന പ്രധാന പദ്ധതി. 

ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയെന്ന നിലയില്‍ സൗദി അരാംകോക്കുള്ള പരിചയ സമ്പത്ത് ഉപയോഗപ്പെടുത്താനാണ് ആലോചിക്കുന്നത്. ഇന്ത്യയുടെയും ഒമാന്റെയും സംയുക്ത സംരംഭമായ ഭാരത് ഒമാന്‍ റിഫൈനറീസ് ലിമിറ്റഡിന്റെ മധ്യപ്രദേശിലെ ‘ബിന റിഫൈനറി’യിലും അരാംകോയുടെ സഹകരണം പരിഗണനയിലുണ്ട്.ഓയില്‍ ആന്‍റ് നാചുറല്‍ ഗ്യാസ് ലിമിറ്റഡിന്റെ (ഒ.എന്‍.ജി.സി) ഗുജറാത്തിലെ പെട്രോകെമിക്കല്‍ പ്ളാന്‍റാണ് അരാംകോയുടെ പരിഗണനയിലുള്ള മറ്റൊരു പദ്ധതി.

ഇന്ത്യയുള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളിലെ പ്രവര്‍ത്തനം വികസിപ്പിക്കാന്‍ പദ്ധതികള്‍ തയാറായി വരുകയാണെന്ന് സൗദി അരാംകോ സി.ഇ.ഒ അമീന്‍ നാസര്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ആകെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ 21 ശതമാനം വരുമിത്. അതുകൊണ്ട് തന്നെ സൗദി അരാംകോയുടെ ഇന്ത്യയിലെ സഹകരണത്തെ ഇരുരാഷ്ട്രങ്ങളും ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.

Trending News