Saudi: ഔദ്യോഗിക പേരിലെ വ്യത്യാസം, പ്രവാസികളെ കുടുക്കി കോവിഡ് വാക്സിന്‍

രണ്ട് ഡോസ് വാക്സിന്‍ എടുത്ത് സൗദിയില്‍ എത്തുന്ന  പ്രവാസികളുടെ  പ്രശ്നങ്ങള്‍  അവസാനിക്കുന്നില്ല,  ഇന്ത്യയില്‍ നിന്ന് യാത്രാ വിലക്ക് നിലനില്‍ക്കുന്ന സൗദിയിലേയ്ക്ക് പ്രത്യേക വിമാനത്തില്‍ എത്തുന്ന ഇവരെ വലയ്ക്കുന്നത്  വാക്സിന്‍റെ ഔദ്യോഗിക പേരിലെ വ്യത്യാസമാണ് ...

Written by - Zee Malayalam News Desk | Last Updated : May 25, 2021, 10:30 PM IST
  • സൗദി പുറത്തിറക്കിയിരിയ്ക്കുന്ന കോവിഡ് നിയമങ്ങള്‍ അനുസരിച്ച് രണ്ട് ഡോസ് ഔദ്യോഗിക വാക്സിന്‍ സീകരിക്കാത്തവര്‍ക്ക് 7 ദിവസ ഹോട്ടല്‍ ക്വാറന്റൈന് പോകേണ്ടതായി വരും.
  • വാക്സിന്‍റെ പേര് കൊവിഷീല്‍ഡ് എന്ന് മാത്രം രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സൗദി വിമാനത്താവളങ്ങളില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അംഗീകരിയ്ക്കുന്നില്ല.
  • ആസ്ട്രസെനിക, കോവിഷീല്‍ഡ് ഒരേ വാക്സിനാണ് എന്ന് എമിഗ്രേഷന്‍ ഉദ്യോഗസ്ഥരെയും വിമാനക്കമ്പനികളേയും ബോധ്യപ്പെടുത്താന്‍ പ്രവാസികള്‍ ബുദ്ധിമുട്ടുകയാണ്.
Saudi: ഔദ്യോഗിക പേരിലെ വ്യത്യാസം, പ്രവാസികളെ കുടുക്കി  കോവിഡ് വാക്സിന്‍

Riyad: രണ്ട് ഡോസ് വാക്സിന്‍ എടുത്ത് സൗദിയില്‍ എത്തുന്ന  പ്രവാസികളുടെ  പ്രശ്നങ്ങള്‍  അവസാനിക്കുന്നില്ല,  ഇന്ത്യയില്‍ നിന്ന് യാത്രാ വിലക്ക് നിലനില്‍ക്കുന്ന സൗദിയിലേയ്ക്ക് പ്രത്യേക വിമാനത്തില്‍ എത്തുന്ന ഇവരെ വലയ്ക്കുന്നത്  വാക്സിന്‍റെ ഔദ്യോഗിക പേരിലെ വ്യത്യാസമാണ് ...

സൗദി പുറത്തിറക്കിയിരിയ്ക്കുന്ന  കോവിഡ്  നിയമങ്ങള്‍ അനുസരിച്ച്  രണ്ട് ഡോസ് ഔദ്യോഗിക വാക്സിന്‍ സീകരിക്കാത്തവര്‍ക്ക്  7 ദിവസ ഹോട്ടല്‍ ക്വാറന്റൈന്  പോകേണ്ടതായി വരും. 

സൗദിയില്‍ അംഗീകാരമുള്ള കോവിഡ്  വാക്സിനുകളില്‍ ഇന്ത്യയില്‍ ലഭ്യമായത് ആസ്ട്രസെനിക കമ്പനിയുടെ  കൊവിഷീല്‍ഡാണ്. പ്രവാസികള്‍ ഈ വാക്സിന്‍ സ്വീകരിച്ചാണ് സൗദിയിലേക്ക് യാത്ര പുറപ്പെടുന്നത്. എന്നാല്‍, വാക്സിന്‍റെ പേരാണ്  പ്രവാസികളെ ചതിയ്ക്കുന്നത്.  

ഇന്ത്യയില്‍  ഈ വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുന്ന പേര് ബ്രാന്‍ഡ് നെയിമായ  'കോവിഷീല്‍ഡ്' എന്ന  പേരാണ്.  എന്നാല്‍ സൗദിയുടെ അംഗീകൃത പട്ടികയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ആസ്ട്രസെനിക എന്നും.  ഒരേ വാക്സിന്‍റെ രണ്ടു പേരുകളാണ് ഇപ്പോള്‍ വില്ലനായി മാറിയിരിയ്ക്കുന്നത്.  

വാക്സിന്‍റെ പേര്  കൊവിഷീല്‍ഡ് എന്ന് മാത്രം രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സൗദി വിമാനത്താവളങ്ങളില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അംഗീകരിയ്ക്കുന്നില്ല.  ആസ്ട്രസെനിക, കോവിഷീല്‍ഡ് ഒരേ വാക്സിനാണ് എന്ന് എമിഗ്രേഷന്‍ ഉദ്യോഗസ്ഥരെയും വിമാനക്കമ്പനികളേയും ബോധ്യപ്പെടുത്താന്‍ പ്രവാസികള്‍ ബുദ്ധിമുട്ടുകയാണ്.   

സൗദിയില്‍ അംഗീകാരമുള്ള വാക്സിന്‍ നടത്തിയിട്ടും  ക്വാറന്റൈനില്‍ പോകാതെ വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് പ്രവാസികള്‍.   ഈ അവസ്ഥയില്‍ നിന്നും രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് പ്രവാസികള്‍  ആവശ്യപ്പെടുന്നത്.  

Also Read: Saudi: സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിംഗ് പുനഃരാഭിക്കുന്നു

യാത്രക്കാരുടെ വാദം അംഗീകരിക്കാത്ത ഉദ്യോഗസ്ഥര്‍ അവരെ നിര്‍ബന്ധിത ക്വാറന്റൈനിലേക്ക് അയക്കുകയാണ്.  7 ദിവസ ഹോട്ടല്‍  ക്വാറന്റൈന്‍  ഏറെ ചിലവേറിയ ഒന്നാണ്.  ഏറ്റവും ചുരുങ്ങിയത് ഒരു ലക്ഷം രൂപയെങ്കിലും മുടക്കണം. കേരളത്തില്‍ നിന്ന് പോകുന്ന പ്രവാസികളില്‍ മഹാഭൂരിഭാഗവും ഇതിന് ശേഷിയുള്ളവരല്ല എന്നതാണ് വസ്തുത.  യാത്രാ വിലക്ക് നിലനില്‍ക്കുന്നതിനാല്‍   ആരോഗ്യ പ്രവര്‍ത്തകര്‍ മാത്രമാണ് ഇപ്പോള്‍ പ്രത്യേക വിമാന സര്‍വീസ് വഴി സൗദിയിലെത്തുന്നത്. 

Also Read: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് നീട്ടി യുഎഇ; പ്രവാസികൾക്ക് തിരിച്ചടി

പ്രവാസികള്‍ക്ക് വാക്സിനേഷന് മുന്‍ഗണന നല്‍കി സര്‍ക്കാര്‍ സഹായിയ്ക്കുന്നുണ്ട് എങ്കിലും  ഔദ്യോഗിക പേരിലെ വ്യത്യാസം വീണ്ടും പ്രശ്നം സൃഷ്ടിക്കുകയാണ്. കേരളമടക്കം നല്‍കുന്ന വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ കോവിഷീല്‍ഡ് എന്നതിനൊപ്പം ആസ്ട്രസെനിക എന്നു കൂടി രേഖപ്പെടുത്തിയാല്‍ ഈ പ്രശ്നം പരിഹരിക്കാനാകും. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് പ്രവാസികള്‍ ആവശ്യപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

Trending News