Umrah രണ്ടാം ഘട്ടം ഞായറാഴ്ച മുതൽ; ഒരു മുറിയിൽ 2 പേർ മാത്രം താമസിക്കാം

രാജ്യത്തിന് പുറത്തുനിന്നുള്ളവർക്ക്  മൂന്നാം ഘട്ടത്തിൽ (Third phase) മാത്രമേ അവസരം നൽകുകയുള്ളൂ.  ഈ ഘട്ടം നവംബർ 1 മുതൽ ആയിരിക്കും ആരംഭിക്കുകയെന്നാണ് റിപ്പോർട്ട്.   

Last Updated : Oct 14, 2020, 01:47 AM IST
  • മദീനയിലെ പള്ളി സന്ദർശിക്കാൻ മെയ് 31 മുതൽ ഭാഗികമായി അനുവാദം ഉണ്ടെങ്കിലും റൗള ഷെരീഫ് തുറന്നുകൊടുക്കുന്നത് ആദ്യമായാണ്.
  • തീർത്ഥാടനം ക്രമേണ പുനരാരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഹജ്ജ് മന്ത്രാലയം (Hajj Ministry) അറിയിച്ചിട്ടുണ്ട്.
Umrah രണ്ടാം ഘട്ടം ഞായറാഴ്ച മുതൽ; ഒരു മുറിയിൽ 2 പേർ മാത്രം താമസിക്കാം

തീർത്ഥാടനത്തിന്റെ (Umrah) രണ്ടാം ഘട്ടം ഈ മാസം 18 മുതൽ ആരംഭിക്കാൻ സൗദി അറേബ്യ തീരുമാനിച്ചിട്ടുണ്ട്.  ഈ ഘട്ടത്തിൽ രണ്ടര ലക്ഷം തീർത്ഥാടകർക്ക് അവസരമുണ്ടായിരിക്കും എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.  

രാജ്യത്തിന് പുറത്തുനിന്നുള്ളവർക്ക്  മൂന്നാം ഘട്ടത്തിൽ (Third phase) മാത്രമേ അവസരം നൽകുകയുള്ളൂ.  ഈ ഘട്ടം നവംബർ 1 മുതൽ ആയിരിക്കും ആരംഭിക്കുകയെന്നാണ് റിപ്പോർട്ട്.  6 ലക്ഷം തീർത്ഥാടകർക്ക് നമസ്ക്കരിക്കാൻ അനുമതി നൽകും.  മദീനയിലെ റൗള ഷെരീഫ് സന്ദർശകർക്കായി തുറന്നുകൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്.  

Also read: Kuwait: വീട്ടുജോലിക്കാരിയായ ഇന്ത്യൻ യുവതിക്ക് നേരെ സ്പോൺസർ വെടിയുതിർത്തു 

മദീനയിലെ പള്ളി സന്ദർശിക്കാൻ മെയ് 31 മുതൽ ഭാഗികമായി അനുവാദം ഉണ്ടെങ്കിലും റൗള ഷെരീഫ് തുറന്നുകൊടുക്കുന്നത് ആദ്യമായാണ്. തീർത്ഥാടനം ക്രമേണ പുനരാരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഹജ്ജ് മന്ത്രാലയം (Hajj Ministry) അറിയിച്ചിട്ടുണ്ട്.    

പലരാജ്യങ്ങളിലും കോവിഡ് (Covid19) ഇപ്പോഴും നിയന്ത്രണത്തിനധീനമാണ്.  അതുകൊണ്ടുതന്നെ ഏതൊക്കെ രാജ്യങ്ങൾക്കാണ് ഉംറ നൽകാൻ അനുമതി നൽകുന്നതെന്ന കാര്യം സൗദി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.   പുണ്യസ്ഥല ദർശനത്തിനായി തീർത്ഥാടകർക്ക് ബസുകൾ ഒരുക്കിയിട്ടുണ്ട്.  യാത്രയ്ക്ക് അനുമതി 40 ശതമാനം ആളുകൾക്ക് മാത്രമാണ്. 

Also read: ഷാർജ കൽബ റോഡ് തുറന്നു; ഇനി 60 മിനിറ്റ് മതി ഷാർജയിൽ നിന്നും കൽബയിലെത്താൻ

കൂടാതെ താമസിക്കുന്ന സ്ഥലങ്ങളിൽ ഒരു മുറിയിൽ 2 പേർക്ക് മാത്രമേ താമസിക്കാൻ അനുമതിയുള്ളൂ.  കൊറോണ  മാനദണ്ഡങ്ങൾ (Guidelines) പാലിച്ച് കർശന നടപടികളിലൂടെയാണ് ഉംറ (Umrah) പുനരാരംഭിച്ചത്. ഒരു ദിവസം 6000 പേരാണ് മൂന്നു മണിക്കൂർ ഇടവിട്ട് ഉംറ നിർവഹിച്ചത് എന്നാണ് റിപ്പോർട്ട്. 

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Trending News