അറബ് റേഡിയോ, ടെലിവിഷന്‍ ഫെസ്റ്റിവല്‍ നവംബര്‍ ഒന്‍പത് മുതല്‍ റിയാദില്‍ നടക്കും

ഫെസ്റ്റിവലിന്റെ ലക്ഷ്യം അറബ് മേഖലയിലെ പ്രമുഖ മീഡിയ നിര്‍മ്മാണ കമ്പനികളുടെ വ്യവസായ ഹബ്ബായി റിയാദിനെ മാറ്റുക എന്നതാണ്. 

Written by - Zee Malayalam News Desk | Last Updated : Nov 7, 2022, 04:26 PM IST
  • അറബ് റേഡിയോ, ടെലിവിഷന്‍ ഫെസ്റ്റിവല്‍ ദിയാദില്‍
  • അറബ് മേഖലക്ക് പുറത്തുനിന്നുള്ള മുപ്പതോളം രാജ്യങ്ങളാണ് പങ്കെടുക്കുന്നത്
  • ഫെസ്റ്റിവലിൽ ആയിരത്തോളം മാധ്യമപ്രവര്‍ത്തകരും 200 മാധ്യമ സ്ഥാപനങ്ങളും ഭാഗമാകും
അറബ് റേഡിയോ, ടെലിവിഷന്‍ ഫെസ്റ്റിവല്‍ നവംബര്‍ ഒന്‍പത് മുതല്‍ റിയാദില്‍ നടക്കും

റിയാദ്: അറബ് റേഡിയോ, ടെലിവിഷന്‍ ഫെസ്റ്റിവല്‍ നവംബര്‍ ഒന്‍പത് മുതല്‍ 12 വരെ ദിയാദില്‍ സംഘടിപ്പിക്കും. ഇരുത്തിരണ്ടാമത് അറബ് റേഡിയോ, ടെലിവിഷന്‍ ഫെസ്റ്റിവലില്‍ അറബ് മേഖലക്ക് പുറത്തുനിന്നുള്ള മുപ്പതോളം രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. അറബ് മേഖലയിലെ പ്രമുഖ മീഡിയ നിര്‍മ്മാണ കമ്പനികളുടെ വ്യവസായ ഹബ്ബായി റിയാദിനെ മാറ്റുകയാണ് ഫെസ്റ്റിവലിന്റെ ലക്ഷ്യമെന്ന് അറബ് സ്റ്റേറ്റ്സ് ബ്രോഡ്കാസ്റ്റിങ്ങ് യൂണിയന്‍ പ്രസിഡന്റും സൗദി ബ്രോഡ്കാസ്റ്റിങ്ങ് അതോറിറ്റി സിഇഒയുമായ മൊഹമ്മദ് ഫഹദ് അല്‍ ഹാര്‍ത്തി അറിയിച്ചു.

Also Read: സൗദി ദേശീയ ഗെയിംസിൽ ബാഡ്മിന്റൺ സിംഗിൾസിൽ മലയാളി തിളക്കം

ഫെസ്റ്റിവലിൽ ആയിരത്തോളം മാധ്യമപ്രവര്‍ത്തകരും 200 മാധ്യമ സ്ഥാപനങ്ങളും ഭാഗമാകും. റേഡിയോ, ടെലിവിഷന്‍ നെറ്റ് വർക്കുകൾ, പ്രൊഡക്ഷന്‍ കമ്പനികള്‍ എന്നിവയുള്‍പ്പടെ ഫെസ്റ്റിവലില്‍ പങ്കെടുക്കും. സിനിമ നിര്‍മ്മാണവും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനവും അടിസ്ഥാനമാക്കിയ മുപ്പത് ശിൽപ്പ ശാലകളാണ് ഫെസ്റ്റിവലില്‍ സംഘടിപ്പിക്കുന്നത്. ടെലിവിഷന്‍, റേഡിയോ പ്രൊഡക്ഷന്‍, സ്പോര്‍ട്സ് മീഡിയ, സിനിമയില്‍ സ്ത്രീകളുടെ പങ്കാളിത്തം എന്നിവയില്‍ റൗണ്ട് ടേബില്‍ ചര്‍ച്ചകളും സംഘടിപ്പിക്കും. ടെലിവിഷന്‍, റേഡിയോ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് അറുപതോളം അവാര്‍ഡുകളും ഫെസ്റ്റിവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Also Read: മീൻ കാണിച്ച് നദിയിലെ മറ്റ് ജീവികളെ ആകർഷിക്കാൻ ശ്രമിച്ച് യുവാവ്, പക്ഷെ വന്നതോ..! വീഡിയോ വൈറൽ

ഫെസ്റ്റിവൽ ലക്ഷ്യമിടുന്നത് അറബ് മേഖലയിലെ പ്രമുഖ മീഡിയ നിര്‍മ്മാണ വ്യവസായ ഹബ്ബായി റിയാദിനെ മാറ്റുകയെന്നതാണെന്ന് അല്‍ഹാര്‍ത്തി ചൂണ്ടിക്കാട്ടി. അറബ് മാധ്യമ നിര്‍മ്മാണവ്യവസായ രംഗത്ത് പുതിയ സംരംഭങ്ങള്‍ക്ക് തുടക്കമിടുകയാണ് ഫെസ്റ്റിവലിലൂടെ ലക്ഷ്യമിടുന്നത്. അറബ് ലോകത്തെ സമകാലിക മാധ്യമ നിര്‍മ്മാണമേഖലയിലെ സുപ്രധാന ടെക്നോളജികള്‍ അവതരിപ്പിക്കാനുള്ള വേദിയായി ഫെസ്റ്റിവല്‍ മാറുമെന്നാണ് അല്‍ ഹാര്‍ത്തി അഭിപ്രായപ്പെടുന്നത്. രാജ്യത്തെ ടൂറിസ്റ്റ് മേഖലകളെ തുറന്ന് കാണിക്കുന്നതിനും മാധ്യമ മേഖലയില്‍ ഫലവത്തായ നിക്ഷേപ സമാഹരണത്തിനും അറബ് ടിവി, റേഡിയോ ഫെസ്റ്റ് സഹായകരമാകുമെന്നും അല്‍ ഹാര്‍ത്തി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News