Kuwait News: താമസസ്ഥലത്ത് വൻ മയക്കുമരുന്ന് ശേഖരവുമായി രണ്ട് പ്രവാസികൾ അറസ്റ്റിൽ

Drugs Seized In Kuwait: പ്രത്യേക അനുമതി പബ്ലിക് പ്രോസിക്യൂഷനില്‍ നിന്നും വാങ്ങിയ ശേഷമാണ് ഡ്രഗ് എന്‍ഫോഴ്സ്‍മെന്റ് ഉദ്യോഗസ്ഥര്‍ പ്രവാസികളുടെ താമസ സ്ഥലത്ത് റെയ്ഡ് നടത്തിയത്.

Written by - Zee Malayalam News Desk | Last Updated : Jun 9, 2023, 11:57 PM IST
  • വന്‍ മയക്കുമരുന്ന് ശേഖരവുമായി രണ്ട് പ്രവാസികള്‍ ഖത്തറില്‍ അറസ്റ്റിൽ
  • രണ്ട് പേരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല
  • ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എന്‍ഫോഴ്സ്‍മെന്റാണ് ഇവരെ അറസ്റ്റു ചെയ്തത്
Kuwait News: താമസസ്ഥലത്ത് വൻ മയക്കുമരുന്ന് ശേഖരവുമായി രണ്ട് പ്രവാസികൾ അറസ്റ്റിൽ

ദോഹ: വന്‍ മയക്കുമരുന്ന് ശേഖരവുമായി രണ്ട് പ്രവാസികള്‍ ഖത്തറില്‍ അറസ്റ്റിൽ. വിവിധ തരത്തിലുള്ള ലഹരി വസ്‍തുക്കള്‍ രാജ്യത്ത് പലയിടത്തായി ഒളിപ്പിച്ചു വെച്ചശേഷം ഇവ രഹസ്യമായി മറ്റുള്ളവര്‍ക്ക് കൈമാറിയിരുന്നവരാണ് പിടിയിലായതെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിപ്പിലൂടെ വ്യക്തമാക്കിയത്. രണ്ട് പേരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും എന്തിനേറെ അവർ ഏതൊക്കെ രാജ്യക്കാരാണെന്നത് ഉള്‍പ്പെടെ ഒന്നും പുറത്തുവിട്ടിട്ടില്ല. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എന്‍ഫോഴ്സ്‍മെന്റാണ് ഇവരെ അറസ്റ്റു ചെയ്തത്.

Also Read: ഒപ്പം താമസിച്ചിരുന്നയാളെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രവാസി അറസ്റ്റിൽ
പ്രത്യേക അനുമതി പബ്ലിക് പ്രോസിക്യൂഷനില്‍ നിന്നും വാങ്ങിയ ശേഷമാണ് ഡ്രഗ് എന്‍ഫോഴ്സ്‍മെന്റ് ഉദ്യോഗസ്ഥര്‍ പ്രവാസികളുടെ താമസ സ്ഥലത്ത് റെയ്ഡ് നടത്തിയത്. ഹാഷിഷ്, ഷാബു എന്ന പേരിൽ പ്രാദേശികമായി അറിയപ്പെടുന്ന ലഹരി പദാര്‍ത്ഥമായ മെത്താംഫിറ്റമീന്‍, ഹെറോയിന്‍ എന്നിവയും 11,700 റിയാലും ഇവിടെ നിന്നും കണ്ടെടുത്തു.  ലഹരി വസ്‍തുക്കളുടെ വില്‍പനയില്‍ നിന്ന് സമാഹരിച്ച പണമാണിതെന്ന് പിടിയിലായവർ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ട്.   

Also Read: Turmeric Side Effects: ഈ രോഗമുള്ളവർ അബദ്ധത്തിൽ പോലും മഞ്ഞൾ കഴിക്കരുത്

ഇവർ കൂടുതൽ ചോദ്യം ചെയ്തപ്പോൾ ഇവര്‍ മയക്കുമരുന്ന് കടത്തിയതായി സമ്മതിക്കുകയും. പണം വാങ്ങിയ ശേഷം രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ലഹരി വസ്‍തുക്കള്‍ ഒളിപ്പിച്ച് വെയ്ക്കുകയും ഈ സ്ഥലങ്ങളുടെ ജിപിഎസ് വിവരം ഖത്തറിന് പുറത്തുള്ള പ്രവാസിയെ അറിയിക്കുകയുമാണ് ചെയ്തിരുന്നത്. ഇയാൾ ഇവിടെ നിന്നും ലഹരി വസ്‍തുക്കള്‍ എടുത്തുകൊണ്ട് പോകും.  അധികൃതർ പിടിയിലായ പ്രവാസികളെയും പിടിച്ചെടുത്ത സാധനങ്ങളും തുടര്‍ നടപടികക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News