Crime News: ഖത്തറിൽ വൻ മയക്കുമരുന്ന് ശേഖരവുമായി പ്രവാസി അറസ്റ്റിൽ

Crime News In Qatar: താമസ സ്ഥലത്ത് റെയ്ഡ് നടത്തുന്നതിന് മുന്നേ അധികൃതർ പബ്ലിക് പ്രോസിക്യൂഷനില്‍ നിന്നും മറ്റ് വിഭാഗങ്ങളില്‍ നിന്നും ആവശ്യമായ അനുമതി നേടിയിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jun 2, 2023, 07:48 PM IST
  • വന്‍ മയക്കുമരുന്ന് ശേഖരവുമായി ഖത്തറില്‍ പ്രവാസി അറസ്റ്റിൽ
  • റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പിടിയിലായത് ആഫ്രിക്കക്കാരനാണ്
Crime News: ഖത്തറിൽ വൻ മയക്കുമരുന്ന് ശേഖരവുമായി പ്രവാസി അറസ്റ്റിൽ

ദോഹ: വന്‍ മയക്കുമരുന്ന് ശേഖരവുമായി ഖത്തറില്‍ പ്രവാസി അറസ്റ്റിൽ. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എന്‍ഫോഴ്സ്‍മെന്റ് അധികൃതര്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്‌ഡിലാണ് വിവിധ തരത്തിലുള്ള മയക്കുമരുന്നുകള്‍ ഇയാളുടെ കയ്യിൽ നിന്നും അധികൃതർ കണ്ടെടുത്തത്.  റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പിടിയിലായത് ആഫ്രിക്കക്കാരനാണെന്നാണ്.

Also Read: Marijuana Seized: ബാഗിൽ കഞ്ചാവ് ഒളിപ്പിച്ചു കൊണ്ടുവന്ന പ്രവാസി ദുബൈയിൽ അറസ്റ്റിൽ

ഇയാളുടെ താമസ സ്ഥലത്ത് റെയ്ഡ് നടത്തുന്നതിന് മുന്നേ അധികൃതർ പബ്ലിക് പ്രോസിക്യൂഷനില്‍ നിന്നും മറ്റ് വിഭാഗങ്ങളില്‍ നിന്നും ആവശ്യമായ അനുമതി സമ്പാദിച്ചിരുന്നു. ഇവിടെ നിന്നും വിവിധ തരത്തില്‍ സൂക്ഷിച്ചിരുന്ന മയക്കു മരുന്നുകളുടെ വന്‍ ശേഖരമാണ് അധികൃതർ പിടിച്ചെടുത്തത്. പല വലിപ്പത്തിലുള്ള ക്യാപ്‍സ്യൂളുകള്‍, കവറുകള്‍,റോളുകള്‍ എന്നീ നിലയിലായിരുന്നു ലഹരി പദാര്‍ത്ഥങ്ങള്‍ ഇവിടെ സൂക്ഷിച്ചിരുന്നത്.

Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് സന്തോഷ വാർത്ത, DA 46% വർദ്ധിക്കും! അറിയാം പുത്തൻ അപ്ഡേറ്റ്

ഇവിടെ നിന്നും 2800 ഗ്രാം മെത്താംഫിറ്റമീനും 200 ഗ്രാം ഹാഷിഷും 1800 ഗ്രാം ഹെറോയിനും കണ്ടെടുത്തിട്ടുണ്ട്. ഇയാളെയും പിടിച്ചെടുത്ത സാധനങ്ങളും അധികൃതർ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്നാണ് വിവരം.

Also Read: Budhaditya Rajyoga 2023: ബുധാദിത്യാ യോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും അപാര ധനവും പുരോഗതിയും

കുവൈത്തില്‍ വീടിന് തീപിടിച്ച് മൂന്ന് മരണം; 2 പേര്‍ക്ക് പരിക്ക്

കുവൈത്തിലെ ജലീബ് അല്‍ ശുയൂഖില്‍ വീട്ടിലുണ്ടായ തീപിടുത്തത്തിൽ മൂന്നു പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.   അപകടം സംഭവിച്ചതിനെ കുറിച്ച്  ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് കുവൈത്ത് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ വിവരം ലഭിച്ചതെന്ന് കുവൈത്ത് ഫയര്‍ഫോഴ്സിന്റെ പബ്ലിക് റിലേഷന്‍സ് ആന്റ് മീഡിയ ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി.

Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ സന്തോഷവാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!

അറബ് കുടുംബം താമസിച്ചിരുന്ന മൂന്ന് നിലകളുള്ള വീട്ടിലായിരുന്നു തീപിടുത്തമുണ്ടായത്. സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും അപകട വിവരമറിഞ്ഞ് അല്‍ സമൂദ്, അല്‍ അര്‍ദിയ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള അഗ്നിശമന സേനാ അംഗങ്ങള്‍ സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു. മൂന്ന് നിലകളുള്ള വീടിന്റെ ഉള്‍വശത്ത് ഏതാണ്ട് പൂര്‍ണമായും തീ പടര്‍ന്നിരുന്നു. അഗ്നിശമന സേനാ അംഗങ്ങള്‍ തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും മൂന്നുപേരെ രക്ഷിക്കാനായില്ല.  രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ ഇപ്പോൾ ചികിത്സയിലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News