അബുദാബി: അബുദാബിയിലെ റസ്റ്റോറന്റില്‍ ഗ്യാസ് പൈപ്പിലെ ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ അപകടം നിയന്ത്രണ വിധേയമാക്കി. സംഭവത്തെ തുടർന്ന് പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മാത്രമല്ല അപകടത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: Hajj 2023: ഹജ്ജ് പെർമിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ച ഏഴു പേർ അറസ്റ്റിൽ
സുല്‍ത്താന്‍ ബിന്‍ സായിദ് ദ ഫസ്റ്റ് സ്‍ട്രീറ്റില്‍ അല്‍ ഫലാഹ് പ്ലാസയ്ക്ക് പിന്നിലുള്ള റസ്റ്റേറന്റിലാണ് സാമ്പത്തവം നടന്നത്. ഗ്യാസ് പൈപ്പില്‍ ചോര്‍ച്ചയുണ്ടായതാണ് പ്രശ്നമായത്. അബുദാബി പോലീസും സിവില്‍ ഡിഫന്‍സും ഉടന്‍ തന്നെ സ്ഥലത്തെത്തി ചോര്‍ച്ച നിയന്ത്രണ വിധയമാക്കിയിരുന്നു. റസ്റ്റോറന്റിലെ ഗ്ലാസ് കൊണ്ട് നിര്‍മിച്ച മുന്‍ഭാഗം അപകടത്തില്‍ തകര്‍ന്നുവീണു. സംഭവത്തെ തുടർന്ന് രണ്ട് പേര്‍ക്ക് നിസാര പരിക്കേറ്റു. ഇവരെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.
Also Read: കന്നഡ നടൻ സൂരജിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്; വലതുകാൽ മുറിച്ചുമാറ്റി
പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നതായി അബുദാബി പോലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ വ്യക്തമാക്കുന്നു. അപകടം സംബന്ധിച്ചുള്ള വിവരങ്ങള്‍ക്കായി ഔദ്യോഗിക വാര്‍ത്താ സ്രോതസുകളെ മാത്രമേ ആശ്രയിക്കാവൂവെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...