BRICS: ബ്രിക്സ് അംഗത്വം; ക്ഷണം ലഭിച്ചതിൽ പ്രതികരണവുമായി സൗദിയും യുഎഇയും

Saudi Arabia: ലോകത്തിന്റെ സമൃദ്ധിക്കും വികസനത്തിനും വേണ്ടി സഹകരിച്ച് പ്രവർത്തിക്കുമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Aug 25, 2023, 06:55 PM IST
  • ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയിൽ അംഗങ്ങളാകാനുള്ള ക്ഷണം ലഭിച്ചതിൽ പ്രതികരിച്ച് സൗദിയും യുഎഇയും
  • ലോകത്തിന്റെ സമൃദ്ധിക്കും വികസനത്തിനും വേണ്ടി സഹകരിച്ച് പ്രവർത്തിക്കുമെന്ന് യുഎഇ പ്രസിഡന്റ്
BRICS: ബ്രിക്സ് അംഗത്വം; ക്ഷണം ലഭിച്ചതിൽ പ്രതികരണവുമായി സൗദിയും യുഎഇയും

ദുബൈ: ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയിൽ അംഗങ്ങളാകാനുള്ള ക്ഷണം ലഭിച്ചതിൽ പ്രതികരിച്ച് സൗദി അറേബ്യയും യുഎഇയും രംഗത്ത്. ബ്രി​ക്സി​ന്‍റെ തീ​രു​മാ​നം യുഎഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ നഹ്യാൻ സ്വാ​ഗ​തം ചെ​യ്ത അദ്ദേഹം യുഎഇ​യെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ബ്രി​ക്സ്​ നേ​തൃ​ത്വ​ത്തി​ന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ളെ ബ​ഹു​മാ​നി​ക്കു​ന്നു​വെ​ന്നും കു​റി​ച്ചു.

Also Read: സൗദിയിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിന് തീപിടിച്ചു

ലോകത്തിന്റെ സമൃദ്ധിക്കും വികസനത്തിനും വേണ്ടി സഹകരിച്ച് പ്രവർത്തിക്കുമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വ്യക്തമാക്കി. സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിൽ ബ്രിക്സിന് വലിയ പങ്കുണ്ടെന്ന് സൗദി വിദേശ‌കാര്യ മന്ത്രി ഫൈസൽ ബിൻ ഫര്‍ഹാന്‍ രാജകുമാരനും പ്രതികരിച്ചു. മാത്രമല്ല അംഗത്വം സ്വീകരിക്കുന്ന കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടയിൽ യുഎഇ ക്ഷണം സ്വീകരിച്ചതായി ഗൾഫ് മാധ്യമങ്ങലും റിപ്പോർട്ട് ചെയ്തു. യുഎഇ, സൗദി അറേബ്യ, ഇറാൻ, അർജന്റീന, എതോപ്യ, ഈജിപ്ത് എന്നീ രാജ്യങ്ങൾ അടുത്ത വർഷം ജനുവരി മുതലാണ് നടപടികൾ പൂർത്തിയാക്കി അംഗങ്ങളാവുക എന്നാണ് റിപ്പോർട്ട്.

Also Read: മെട്രോ ട്രെയിനിൽ പെൺകുട്ടിയുടെ സമ്മർ സോൾട്ട്..! വീഡിയോ വൈറൽ

ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ത​ല​സ്ഥാ​ന​മാ​യ ജോഹന്നാസ് ബർഗിൽ നടക്കുന്ന ഉച്ചകോടിയിലാണ് രാജ്യങ്ങളെ ക്ഷണിച്ചു കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഇതിലൂടെ വ്യാപാര, സാമ്പത്തിക മേഖലകളിൽ നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നതാണ് ബ്രിക്സ് കൂട്ടായ്മ ഇരട്ടിയായി വിപുലീകരിച്ചുള്ള പുതിയ പ്രഖ്യാപനം. മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ജൊ​ഹാ​ന​സ്​​ബ​ർ​ഗി​ൽ ന​ട​ന്ന ബ്രി​ക്സ്​ ഉ​ച്ച​കോ​ടി​യി​ലാ​ണ്​ അം​ഗ​ങ്ങ​ളുടെ എ​ണ്ണം കൂ​ട്ടാ​ൻ തീ​രു​മാ​നി​ച്ച​ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News