പാസ്‍വേഡ് നല്‍കിയില്ല; കുട്ടികളുടെ മുന്നിലിട്ട് ഭാര്യയെ കൊന്ന പ്രവാസിക്ക് വധശിക്ഷ

ഇതിനെതിരെ പ്രതി പരമോന്നത കോടതിയെ സമീപിച്ചുവെങ്കിലും അപ്പീല്‍ കോടതി വിധി ശരിവെക്കുകയായിരുന്നു.  

Last Updated : May 16, 2019, 04:01 PM IST
പാസ്‍വേഡ് നല്‍കിയില്ല; കുട്ടികളുടെ മുന്നിലിട്ട് ഭാര്യയെ കൊന്ന പ്രവാസിക്ക് വധശിക്ഷ

അബുദാബി: പാസ്‍വേഡ് നല്‍കാത്തതിന്‍റെ പേരില്‍ ഭാര്യയെ കുട്ടികളുടെ മുന്നിലിട്ട് ആസിഡ് ഒഴിച്ചു കൊന്ന പ്രവാസിക്ക് അബുദാബി കോടതി വധശിക്ഷ വിധിച്ചു. കേസില്‍ കീഴ് കോടതി വിധിച്ച വധശിക്ഷ അപ്പീല്‍ കോടതി ശരിവെച്ചിരുന്നു. 

ഇതിനെതിരെ പ്രതി പരമോന്നത കോടതിയെ സമീപിച്ചുവെങ്കിലും അപ്പീല്‍ കോടതി വിധി ശരിവെക്കുകയായിരുന്നു. ഭാര്യയെ കൊലപ്പെടുത്താന്‍ പ്രതി നേരത്തെതന്നെ തീരുമാനിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘം പറയുന്നത്.

ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 17 വര്‍ഷം കഴിഞ്ഞു.  ആറു മക്കളുമുണ്ട്.  പ്രതി മയക്കുമരുന്നിനു അടിമയും നേരത്തേ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളുമാണ്. ഇയാളുടെ ശല്യം സഹിക്കാനാവാതെ ഭാര്യ വിവാഹമോചന ഹര്‍ജി നല്‍കി. 

ഇതിനെതുടര്‍ന്ന് ഭാര്യയെ കൊല്ലാന്‍ ഇയാള്‍ പദ്ധതിയിടുകയും ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നു ആരോപിക്കുകയും ചെയ്തു. കേസിലെ പ്രധാന സാക്ഷി ഇവരുടെ 16 കാരനായ മകനാണ്.

സംഭവ ദിവസം കറുത്ത ബാഗുമായി അച്ഛന്‍ വീട്ടിലെത്തിയിരുന്നുവെന്നും ഫോണിന്റെ പാസ്‍വേഡ് അമ്മയോട് ചോദിച്ചപ്പോള്‍ നല്‍കാത്തതിനാല്‍ ബാഗില്‍ നിന്ന് ആസിഡ് പുറത്തെടുത്ത് മുഖത്തേയ്ക്ക് ഒഴിക്കുകയായിരുന്നുവെന്നും മകന്‍ മൊഴി നല്‍കി.   

രക്ഷിക്കാന്‍ ശ്രമിച്ച കുട്ടികള്‍ക്കും പൊള്ളലേറ്റു. കേസ് തെളിയിക്കപ്പെട്ടത് കൊണ്ടാണ് കോടതി വധശിക്ഷ വിധിച്ചത്. എന്നാല്‍ തന്‍റെ മക്കള്‍ക്ക് ആരുമില്ലെന്ന് വാദിച്ച ഇയാളുടെ വാദം കോടതി തള്ളുകയും വധശിക്ഷ ശരിവെക്കുകയും ചെയ്തു.

Trending News