നരേന്ദ്രമോദിക്ക് യുഎഇയുടെ പരമോന്നത പുരസ്കാരമായ സായിദ് മെഡല്‍

യു.എ.ഇ ഇന്ത്യാ ബന്ധം ശക്തമാക്കുന്നതിന് കൈക്കൊണ്ട നിലപാടുകൾ മാനിച്ചാണ് ഈ തീരുമാനമെന്ന് അബുദാബി കിരീടാവകാശി പറഞ്ഞു. 

Last Updated : Apr 4, 2019, 02:27 PM IST
നരേന്ദ്രമോദിക്ക് യുഎഇയുടെ പരമോന്നത പുരസ്കാരമായ സായിദ് മെഡല്‍

യുഎഇ: യുഎഇയുടെ പരമോന്നത ബഹുമതിയായ സായിദ് മെഡല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്.  പുരസ്‌കാരം പ്രഖ്യാപിച്ചത് യുഎഇ പ്രസിഡന്റ് ഷെയ്ഖ്‌ ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ്. യുഎഇ ഇന്ത്യാ ബന്ധം ശക്തമാക്കുന്നതിന് മോദി നടത്തിയ ശ്രമങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഈ പുരസ്‌കാരം.

യു.എ.ഇ ഇന്ത്യാ ബന്ധം ശക്തമാക്കുന്നതിന് കൈക്കൊണ്ട നിലപാടുകൾ മാനിച്ചാണ് ഈ തീരുമാനമെന്ന് അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ട്വീറ്റ് ചെയ്തു. യുഎഇയുടെ ഏറ്റവും അടുത്ത സുഹൃത്ത് എന്നാണ് നരേന്ദ്രമോദിയെ അദ്ദേഹം വിശേഷിപ്പിച്ചത്‌. 

 

 

മികച്ച സേവനം ചെയ്യുന്ന രാഷ്ട്രതലവന്മാര്‍ക്ക് യുഎഎ പ്രസിഡന്‍റ് നല്‍കുന്ന പരമോന്നത ആദരമാണ് സായിദ് മെഡല്‍. 

പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി രണ്ട് തവണ യുഎഇ സന്ദര്‍ശിച്ചിരുന്നു.  ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഒരു തവണ ഇന്ത്യയും സന്ദര്‍ശിച്ചു. 

Trending News