UAE: യുഎഇ പ്രസിഡന്റിന്റെ സഹോദരൻ അന്തരിച്ചു; മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

ഷെയ്ഖ് സഈദിന്റെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.  ഈ മൂന്ന് ദിവസം പതാകകളും താഴ്ത്തിക്കെട്ടും.

Written by - Zee Malayalam News Desk | Last Updated : Jul 27, 2023, 12:12 PM IST
  • യുഎഇ പ്രസിഡന്റിന്റെ സഹോദരൻ അന്തരിച്ചു
  • ഇന്ന് പുലർച്ചെയായിരുന്നു അന്ത്യമെന്നാണ് റിപ്പോർട്ട്
  • ഷെയ്ഖ് സഈദിന്റെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്
UAE: യുഎഇ പ്രസിഡന്റിന്റെ സഹോദരൻ അന്തരിച്ചു; മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

അബുദാബി: അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാന്റെ സഹോദരനുമായാ ഷെയ്ഖ് സഈദ് ബിൻ സെയ്ദ് അൽ നഹ്യാൻ അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ദിവസങ്ങളായി  ചികിത്സയിലായിരുന്നു എന്നാണ് സൂചന. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യമെന്നാണ് റിപ്പോർട്ട്. മരണവാർത്ത പ്രസിഡൻഷ്യൽ കോടതിയാണ് പുറത്തുവിട്ടത്.

Also Read: അബുദാബിയിൽ പുതിയ മെർസ് കൊറോണ വൈറസ് കണ്ടെത്തി; ലക്ഷണങ്ങളും കാരണങ്ങളും ചികിത്സയും അറിയാം

ഷെയ്ഖ് സഈദിന്റെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.  ഈ മൂന്ന് ദിവസം പതാകകളും താഴ്ത്തിക്കെട്ടും. വിയോഗത്തിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചനം അറിയിച്ചു. ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി ഇന്ന് മുതൽ ജുലൈ 29 ശനിയാഴ്ച്ച വരെയാണ് ദുഃഖാചരണം.

Also Read: ഒമാനിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച 5 വിദേശികൾ അറസ്റ്റിൽ!

ഷെയ്ഖ് സഈദിനെ അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയായി നിയമിച്ചത് 2010 ജൂണിലാണ്. അബുദാബിയിലെ ആസൂത്രണ വകുപ്പിന്റെ അണ്ടർസെക്രട്ടറിയായിരുന്നു അദ്ദേഹം.  മാത്രമല്ല ഷെയ്ഖ് സെയ്ദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പ്രതിനിധി കൂടിയായിരുന്നു.  അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ (ADCED) മുൻ അംഗമായ ഷെയ്ഖ് സയീദ് ബിൻ സായിദ് മാരിടൈം പോർട്ട് അതോറിറ്റിയുടെ ചെയർമാൻ സ്ഥാനം 1991 മുതൽ 96 വരെ വഹിച്ചിരുന്നു.

Also Read: Chaturgrahi Yoga: ചിങ്ങരാശിയിൽ ചതുർഗ്രഹി യോഗം; ഈ 3 രാശിക്കാർക്ക് വൻ ധനനേട്ടം!

1965 ൽ അൽഐനിലാണ് ഷെയ്ഖ് സയീദ് ജനിച്ചത്.  1988ൽ യുഎഇ സർവകലാശാലയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടുകയും ശേഷം അബുദാബിയിലെ ആസൂത്രണ വകുപ്പിന്റെ അണ്ടർ സെക്രട്ടറിയായി നിയമിതനാകുകയുമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News