COVID-19: വിസാ കാലാവധി ഡിസംബര്‍ വരെ നീട്ടി UAE

പ്രവാസികള്‍ക്ക്  ആശ്വാസിക്കാം .... എല്ലാത്തരം വിസകളുടേയും c 2020 അവസാനം വരെ നീട്ടി യുഎഇ... 

Last Updated : Apr 13, 2020, 11:09 PM IST
COVID-19:  വിസാ കാലാവധി ഡിസംബര്‍ വരെ നീട്ടി UAE

ദുബായ് : പ്രവാസികള്‍ക്ക്  ആശ്വാസിക്കാം .... എല്ലാത്തരം വിസകളുടേയും c 2020 അവസാനം വരെ നീട്ടി യുഎഇ... 

കോവിഡ്  വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് വിസാ കാലാവധിയില്‍ UAE ഇളവ് അനുവദിച്ചിരിയ്ക്കുന്നത്. മാര്‍ച്ച്‌ ഒന്നിന് ശേഷം കാലാവധി അവസാനിച്ച വിസകള്‍ക്കാണ് ആനുകൂല്യം.
 
രാജ്യത്തെ സന്ദര്‍ശകരുടെയും താമസക്കാരുടെയും വിസാ കാലാവധി ഡിസംബര്‍ വരെ നീട്ടിയതായി അധികൃതര്‍ അറിയിച്ചു.  രാജ്യത്തിന് പുറത്തുള്ള റെസിഡന്‍സ് വിസക്കാരുടെ കാലാവധിയും മാര്‍ച്ച്‌ ഒന്നിന് ശേഷമാണ് അവസാനിക്കുന്നതെങ്കില്‍അതിന്‍റെ  കാലാവധിയും ഡിസംബര്‍ വരെ നീട്ടിനല്‍കുമെന്ന് ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പ് ഫെഡറല്‍ അതോറിറ്റി വക്താവ് കേണല്‍ ഖമീസ് ആല്‍ കഅബി പറഞ്ഞു.

മാര്‍ച്ച്‌ ഒന്നിന് ശേഷം കാലാവധി അവസാനിച്ച തിരിച്ചറിയല്‍ കാര്‍ഡുകളുടെ കാലാവധിയും ഡിസംബര്‍ വരെ നീട്ടിയിട്ടുണ്ട്. വിര്‍ച്വല്‍ കോണ്‍ഫറന്‍സിലൂടെയാണ് അദ്ദേഹം ഈ വിവര൦  വാര്‍ത്താ മാധ്യമങ്ങളെ അറിയിച്ചത്.

രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി മലയാളികള്‍ക്ക് ആശ്വാസമായിരിക്കുകയാണ് UAEയുടെ പുതിയ തീരുമാനം. കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ യാത്ര അനിശ്ചിതമായി നീളുന്നത് വിസാ കാലാവധി കഴിഞ്ഞവരെയും കഴിയാനിരിക്കുന്നവരെയും വലിയ ആശങ്കയിലാക്കിയിരുന്നു.

Trending News