7th Pay Commission Latest Update: ക്ഷാമബത്ത (ഡിഎ) വർദ്ധനയ്ക്കായി കാത്തിരിക്കുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഇതാ ഒരു സന്തോഷ വാർത്ത.
സെപ്റ്റംബറിൽ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള രണ്ടാംഘട്ട ഡിയർനസ് അലവൻസ് (ഡിഎ), ഡിയർനസ് റിലീഫ് (ഡിആർ) വർധനവ് കേന്ദ്രം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.
ഡിഎയും ഡിആറും മൂന്ന് ശതമാനം വീതം വർധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നിലവില്‍ ജോലി ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ക്ഷാമബത്ത(ഡിഎ). ജോലിയില്‍ നിന്ന് വിരമിച്ചവര്‍ക്ക് ഡിയര്‍നെസ് റിലീഫുമാണ്(ഡിആർ) നല്‍കുന്നത്.
നിലവിൽ 50 ശതമാനമാണ് ഡിഎ. 2024 ജനുവരി 1 മുതലാണ് ഈ വർധനവുണ്ടായത്. ഇതിന് പുറമെ ഹൗസ് റെന്റ് അലവന്‍സ്(എച്ച്ആര്‍എ) തുടങ്ങി നിരവധി അലവന്‍സുകളും വര്‍ധിപ്പിച്ചിരുന്നു.
ഡിഎ വർദ്ധനയോടെ ഇത് 53% ആയി ഉയർന്നേക്കാം. സാധാരണയായി, കേന്ദ്രം വർഷത്തിൽ രണ്ടുതവണയാണ് ഡിഎ/ഡിആർ വർധനവ് പ്രഖ്യാപിക്കുന്നത്. ആദ്യം മാർച്ചിലും പിന്നീട് സെപ്തംബറിലും.
പുതിയ ഡിഎ വർധനവ് പ്രഖ്യാപിച്ച് കഴിഞ്ഞാൽ, ഏഴാം ശമ്പള കമ്മീഷൻ ശുപാർശകളെ അടിസ്ഥാനമാക്കിയുള്ള ശമ്പളമുള്ള ആയിരക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഇത് പ്രയോജനപ്പെടും.
കോവിഡ്-19 മഹാമാരിയുടെ സമയത്ത് നിർത്തിവച്ചിരുന്ന 18 മാസത്തെ ഡിഎ, ഡിആർ കുടിശ്ശികകൾ കേന്ദ്രം അനുവദിക്കാൻ സാധ്യതയില്ല. ഡിഎ കുടിശ്ശിക അനുവദിക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.