ആസിഫ് അലി എന്ന നടനെ ഫേമസ് ആക്കിയ ഡയലോഗ് ആണ് ആറ്റിങ്ങലാണോ വീട്..?? സോൾട്ട് & പെപ്പർ എന്ന ചിത്രത്തിലെ ഈ ഡയലോഗ് മീമുകളായിട്ടും ട്രോളായിട്ടും ഒക്കെ ആളുകൾ ഉപയോഗിക്കാറുണ്ട്.
ആറ്റിങ്ങലിൽ ആസിഫ് എത്തിയതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഒപ്പം ആറ്റിങ്ങലാണോ വീട് എന്ന ആ ഡയലോഗും വീണ്ടും ആളുകളുടെ ഇടയിൽ പറഞ്ഞു തുടങ്ങിയിരിക്കുന്നു.
ഒരു കടയുടെ ഉദ്ഘാടനത്തിന് ആറ്റിങ്ങലെത്തിയതിന്റെ ചിത്രങ്ങൾ ആസിഫ് തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
ശ്യാമപ്രസാദിന്റെ ഋതുവിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ ജീവിതം ആരംഭിച്ചത്.
2009ൽ ആണ് ഋതു റിലീസ് ചെയ്തത്.
തുടർന്നിങ്ങോട്ട് ഒട്ടേറെ വ്യത്യസ്തമായ വേഷങ്ങൾ ചെയ്യാൻ താരത്തിന് സാധിച്ചു.
പഠിനകാലത്ത് പരസ്യങ്ങൾക്കായി മോഡലാകുകയും വീഡിയോ ജോക്കിയായി ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്.