Abhirami: സാരിയിൽ സുന്ദരിയായി അഭിരാമി; പ്രായം റിവേഴ്സ് ഗിയറിലെന്ന് ആരാധകർ

തെന്നിന്ത്യൻ സിനിമാസ്വാദകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അഭിരാമി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിരാമി അഭിനയിച്ചിട്ടുണ്ട്. 

Abhirami latest photos: തമിഴ്നാട്ടിലാണ് ജനിച്ചതെങ്കിലും അഭിരാമി പഠിച്ചതും വളർന്നതുമെല്ലാം തിരുവനന്തപുരത്തായിരുന്നു. അതിനാൽ തന്നെ മലയാളം, തമിഴ് ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ അഭിരാമിയ്ക്ക് കഴിയും.

1 /7

1999-ൽ ഇറങ്ങിയ പത്രം എന്ന മലയാള സിനിമയിൽ ഒരു ചെറിയ വേഷം ചെയ്താണ് അഭിരാമി തുടങ്ങിയത്.

2 /7

മില്ലേനിയം സ്റ്റാർസ്, ഞങ്ങൾ സന്തുഷ്ടരാണ്, ശ്രദ്ധ എന്നീ ചിത്രങ്ങളിലെ അഭിരാമിയുടെ പ്രകടനം ശ്രദ്ധേയമായി. 

3 /7

മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നീ സൂപ്പർ താരങ്ങളോടൊപ്പമെല്ലാം അഭിരാമി അഭിനയിച്ചിട്ടുണ്ട്. 

4 /7

കമൽഹാസൻ, പ്രഭു, ശരത് കുമാർ, അർജ്ജുൻ തുടങ്ങിയ പ്രമുഖ തമിഴ് നടൻമാർക്കൊപ്പവും അഭിരാമി ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. 

5 /7

പ്രായം 40 കഴിഞ്ഞെങ്കിലും അഭിരാമി ഇപ്പോഴും ചെറുപ്പമാണെന്നാണ് ആരാധകർ പറയുന്നത്. 

6 /7

സിനിമ പോലെ സോഷ്യൽ മീഡിയയിലും സജീവമാണ് അഭിരാമി. 

7 /7

അഭിരാമി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അതിവേ​ഗമാണ് വൈറലാകുന്നത്. 

You May Like

Sponsored by Taboola