Anupama Parameshwaran: പൊളി ലുക്കിൽ അനുപമ പരമേശ്വരൻ, ഫോട്ടോസ് വൈറൽ

Anupama Parameshwaran: അൽഫോൻസ് പുത്രന്റെ ബ്ലോക്ക് ബസ്റ്റർ ചിത്രമായ പ്രേമത്തിൽ മൂന്ന് നായികമാരിൽ ഒരാളായി അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് അനുപമ പരമേശ്വരൻ. 

 

1 /6

പ്രേമം സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ ആരാധകരെ ഉണ്ടാക്കിയ താരമാണ് അനുപമ. ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ വീഡിയോ റിലീസിന് മുമ്പ് ഇറങ്ങിയിരുന്നു. അത് വലിയ രീതിയിൽ തരംഗമാവുകയും ചെയ്തു.

2 /6

സിനിമ ഇറങ്ങിയ ശേഷം അനുപമയ്‌ക്ക് അന്യഭാഷകളിൽ നിന്ന് അവസരവും ലഭിച്ചു. പ്രധാനമായും തെലുങ്കിൽ നിന്നാണ് അനുപമയ്‌ക്ക് അവസരങ്ങൾ വന്നത്. ഇപ്പോൾ തെന്നിന്ത്യയിൽ ഏറെ തിരക്കുള്ള ഒരു നടിയായി അനുപമ മാറി കഴിഞ്ഞു. 

3 /6

കഴിഞ്ഞ വർഷം തെലുങ്കിൽ അടുപ്പിച്ച് ഒരു നായകനൊപ്പം തന്നെ രണ്ട് സൂപ്പർഹിറ്റുകളും അനുപമ സമ്മാനിച്ചിരുന്നു. ഇടയ്ക്ക് മലയാളത്തിലും അനുപമ അഭിനയിക്കുന്നുണ്ട്.

4 /6

മണിയറയിലെ അശോകൻ, കുറുപ്പ് തുടങ്ങിയവയിൽ അതിഥി വേഷത്തിൽ അഭിനയിച്ചതാണ് അനുപമയുടെ അവസാനമിറങ്ങിയ മലയാള ചിത്രങ്ങൾ. 

5 /6

ബട്ടർഫ്ലൈയാണ് അവസാനമായി ഇറങ്ങിയ സിനിമ. തമിഴിൽ സൈറൺ എന്ന സിനിമയാണ് അനുപമയുടെ ഇനി ഇറങ്ങാനുള്ളത്. 

6 /6

അനുപമ അഭിനയിച്ച ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന മലയാള ഷോർട്ട് ഫിലിമും വലിയ തരംഗമായി മാറിയ ഒന്നാണ്.

You May Like

Sponsored by Taboola