Actress Navya Nair| സദ്യ , വാഴയില , പാൽപായസം , കേക്ക് നവ്യയുടെ പിറന്നാളിന് കിട്ടിയ ഒരു വലിയ സർപ്രൈസ്

എല്ലാ ദിവസത്തെയും പോലെ കടന്നു പൊകും എന്ന്  കരുതിയ പിറന്നാൾ ഗംഭീരമാക്കി തന്നു (Navya Nair Birthday)

ഇത്തവണ പിറന്നാളിന് വീട്ടിലുണ്ടായിരുന്നില്ല നവ്യ താരം തൻറെ ആയുർവേദ ചികിത്സയുമായി പാലക്കാട്ടായിരുന്നു.  പിറന്നാളിനെ പറ്റി ഫേസ്ബുക്കിൽ താരം കുറിച്ചത് ഇങ്ങിനെയാണ്-അങ്ങനെ ഒരു നക്ഷത്ര പിറന്നാൾ കൂടി.. കഴിഞ്ഞ കുറേ ദിവസങ്ങളായി കൂറ്റനാടുള്ള ഗുരുകൃപയിൽ ആയുർവേദ ചികിത്സയിലാണ് ഞാൻ ... ഇവിടുത്തെ  ചിട്ടവട്ടങ്ങളിൽ  , പ്രകൃതി ഭംഗിയിൽ , മയൂര നൃത്ത ചാരുതയിൽ , സ്നേഹമസൃണമായ അന്തരീക്ഷത്തിൽ , പക്ഷെ ഈയൊരു ദിവസം അപ്രതീക്ഷിതമായിരുന്നു 

എല്ലാ ദിവസത്തെയും പോലെ കടന്നു പൊകും എന്ന്  കരുതിയ പിറന്നാൾ ഗംഭീരമാക്കി തന്നു .. ഉണ്ണികൃഷ്ണൻ അദ്ദേഹത്തിന്റെയും , കൃഷ്ണദാസേട്ടൻടെയും സ്നേഹത്തിൽ ഞാൻ നന്ദിയുള്ളവളാണ് .. 
കണ്ട മാത്രയിൽ  തന്നെ കൂട്ടുകാരിയായി മാറിയ ജോ (jyothi ) .. സ്വാദിഷ്ടമായ സദ്യ ഇലയിൽ ഊട്ടി തന്ന വിശ്വംഭരേട്ടൻ , ചേച്ചിമാർ എല്ലാവർക്കും എന്റെ സ്നേഹം അറിയിക്കട്ടേ  സദ്യ , വാഴയില , പാൽപായസം , കേക്ക് .. ആനന്ദലബ്‌ധിക്കിനിയെന്തു വേണ്ടു.

1 /5

നവ്യയുടെ പിറന്നാൾ ആഘോഷം Credit: Actress Navya Nair/Facebook

2 /5

Credit: Actress Navya Nair/Facebook നവ്യയുടെ പിറന്നാൾ ആഘോഷം

3 /5

Credit: Actress Navya Nair/Facebook നവ്യയുടെ പിറന്നാൾ ആഘോഷം

4 /5

നവ്യയുടെ പിറന്നാൾ കേക്ക് മുറിക്കുമ്പോൾ Credit: Actress Navya Nair/Facebook

5 /5

നവ്യയുടെ പിറന്നാൾ ആഘോഷം Credit: Actress Navya Nair/Facebook

You May Like

Sponsored by Taboola