Prayaga Martin: കല്യാണ ഡ്രസിൽ പ്രായാഗ മാർട്ടിൻ, ചിത്രങ്ങൾ വൈറലാകുന്നു

സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി പ്രയാഗ മാർട്ടിൻ. 2014-ൽ പുറത്തിറങ്ങിയ തമിഴ് സിനിമ 'പിസാസ്' ലൂടെയാണ് പ്രയാഗ നായികയായി അരങ്ങേറുന്നത്. 

1 /9

മലയാളത്തിൽ കുറെ സിനിമകളിലും പ്രയാഗ നായികയായി അഭിനയിച്ചു. മലയാളത്തിൽ താരം നായികയാവുന്നത് ഉണ്ണിമുകുന്ദന്റെ സിനിമയിലൂടെയാണ്.

2 /9

കട്ടപ്പനയിലെ ഹൃതിക് റോഷൻ, ഒരേ മുഖം, ഫുക്രി, പോക്കിരി സൈമൺ, രാമലീല, ഒരു പഴയ ബോംബ് കഥ, ബ്രദർസ് ഡേ തുടങ്ങിയ സിനിമകളിൽ പ്രയാഗ അഭിനയിച്ചിട്ടുണ്ട്. 

3 /9

ഏറ്റവും ഒടുവിലായി അഭിനയിച്ചത് തമിഴ് നടൻ സൂര്യയുടെ നായികയായി നവരസ എന്ന അന്തോളജി ചിത്രത്തിലാണ്. ആ സിനിമ പരാജയപ്പെട്ടപ്പോൾ പ്രയാഗ സോഷ്യൽ മീഡിയയിൽ ഒരുപാട് ട്രോളുകൾക്ക് ഇരയായി. 

4 /9

സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമായിട്ടുള്ള ഒരാളാണ് പ്രയാഗ മാർട്ടിൻ. ധാരാളം ഫോട്ടോഷൂട്ടുകളും സിനിമ വിശേഷങ്ങളും വീഡിയോസും എല്ലാം പ്രയാഗ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെക്കാറുണ്ട്. 

5 /9

പ്രയാഗ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്.

6 /9

വെഡിങ് വസ്ത്രങ്ങൾ ധരിച്ചാണ് പ്രയാഗ ഈ തവണ ഫോട്ടോസ് എടുത്തിരിക്കുന്നത്.

7 /9

 “വാ നമ്മുക്ക് വിവാഹം കഴിക്കാം..’ എന്ന ക്യാപ്ഷനോടെയാണ് പ്രയാഗ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. 

8 /9

വർവാദു വെഡിങ് ഫോട്ടോഗ്രാഫി കമ്പനിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ടി ആൻഡ് എം സിഗ്‌നേച്ചർ ആണ് വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. 

9 /9

ജൂലി ജൂലിയനാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്.

You May Like

Sponsored by Taboola